Wednesday, March 18, 2026 Last Updated 16 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 02.22 PM

സുഹൃത്തുക്കള്‍ക്കൊപ്പം 26 ാം പിറന്നാള്‍ ആഘോഷമാക്കി നടി പ്രിയ വാര്യര്‍; ചിത്രങ്ങള്‍

priya-varrier
photo-www.instagram.com/mayzaideh_khalid/

സുഹൃത്തുക്കള്‍ക്കൊപ്പം 26ാം പിറന്നാള്‍ ആഘോഷമാക്കി നടി പ്രിയ വാര്യര്‍. നടന്മാരായ സര്‍ജാനോ ഖാലിദ്, റോഷന്‍ ഗഫൂര്‍, നടി നന്ദന വര്‍മ തുടങ്ങി നിരവധിപ്പേര്‍ പ്രിയയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ ആളുകളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞു. അഭിനയത്തോടൊപ്പം മോഡലിങ്ങും കൊണ്ടുപോകുന്ന പ്രിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

അജിത് നായകനായെത്തിയ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ത്രീ മങ്കീസ് എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടെ ഏറ്റവും പുതിയ പ്രോജക്ട്.

Ads by Google
Wednesday 29 Oct 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google