Wednesday, March 18, 2026 Last Updated 54 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 01.12 PM

' അവളുടെ കുഞ്ഞു കൈകള്‍ അമ്മയ്ക്ക് സഹായമായി മാറി' ; മുറ്റമടിക്കുന്ന കണ്‍മണിയുടെ വീഡിയോ പങ്കുവെച്ച് മുക്ത

mother, cute
photo-www.instagram.com/actressmuktha

സിനിമയിലും ടെലിവിഷനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മുക്ത. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും കൂടെത്തായിലൂടെയായി തിരിച്ചെത്തുകയായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കണ്‍മണി എന്ന കിയാരയാണ് ഇരുവരുടെയും മകള്‍.

മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം മുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള കുട്ടിതാരമാണ് കണ്‍മണി. പത്താം വളവ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലും കണ്‍മണി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മകളുടെ ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് മുക്ത. മുറ്റമടിക്കുന്ന കണ്‍മണി കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.' അവളുടെ കുഞ്ഞു കൈകള്‍ അമ്മയ്ക്ക് സഹായമായി മാറി. കണ്‍മണി അവളുടെ ഞായറാഴ്ച അമ്മയെ സഹായിക്കാനായി മാറ്റിവച്ചിരിക്കുന്നു. മറ്റുളളവരെ ആശ്രയിക്കാതെ അടിസ്ഥാന ശുചിത്വം പഠിച്ചു. കുടുംബത്തെ സഹായിച്ചു. സ്‌ക്രീന്‍ സമയം കുറച്ച് സന്തോഷകരമായ ഞായറാഴ്ച ജോലികളില്‍ മുഴുകി' , എന്നാണ് വീഡിയോ പങ്കുവെച്ച് മുക്ത കുറിച്ചത്.

മുറ്റം വൃത്തിയാക്കുന്നതിനിടയില്‍ പുല്ലുകളും മറ്റും കണ്‍മണി പറിച്ചു കളയുന്നുണ്ട്. മുറ്റമടിക്കാന്‍ അറിയാവോയെന്ന് വീഡിയോയില്‍ മുക്ത മകളോട് ചോദിക്കുന്നുണ്ട്. രണ്ടുകൈകൊണ്ട് വേണം മുറ്റമടിക്കാനെന്നും മുക്ത മകളെ ഓര്‍മിപ്പിക്കുന്നുമുണ്ട്. പുല്ല് പറിക്കുന്നത് ഇഷ്ടമാണോ എന്ന് അമ്മ ചോദിക്കുമ്പോള്‍ അതെയെന്നും മറുപടി നല്‍കുന്നുണ്ട് കണ്‍മണി. കണ്‍മണിയുടെ ഒപ്പം ഒാടി കളിക്കുന്ന വീട്ടിലെ നായക്കുട്ടിയെയും വീഡിയോയില്‍ കാണാം.

നിരവധി പേരാണ് മുക്തയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മുക്തയുടെ പേരന്റിങിനെ പ്രശംസിക്കുകയാണ് ആരാധകര്‍.

Ads by Google
Wednesday 29 Oct 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google