Wednesday, March 18, 2026 Last Updated 11 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 11.26 AM

നിങ്ങളുമായി ഒരേ ഫ്രെയിം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്; കുറിപ്പുമായി റാനിയ റാണ

raniya rannaa
photo-www.instagram.com/raniya_raanaa/

നടന്‍ ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് റാനിയ റാണ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അദ്ദേഹത്തോടൊപ്പം ഒരേ ഫ്രെയിം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നാണ് റാനിയ പറയുന്നത്.

‘ഇതിഹാസ നടന് ജന്മദിനാശംസകള്‍. എല്ലാ സിനിമകളിലൂടെയും ഓരോ പ്രകടനത്തിലൂടെയും കലാബോധത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം പ്രകടിപ്പിച്ച ഇതിഹാസത്തിന് ജന്മദിനാശംസകള്‍. നിങ്ങളുമായി ഒരേ ഫ്രെയിം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയും നന്ദിയുളളവളുമാണ്.

ഞാന്‍ എപ്പോഴും നിങ്ങളുടെ സൃഷ്ടിയുടെ വലിയ ആരാധികയാണ്. നിങ്ങളെ നേരിട്ട് കാണുന്നത് വെറും സന്തോഷത്തെക്കാള്‍ കൂടുതലായിരുന്നു അത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. നിങ്ങള്‍ വളരെ ദയയുളളവനും വിനീതനും പിന്തുണ നല്‍കുന്നവനുമായിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ മാത്രമല്ല, ഒരു സഹനടന്‍ എന്ന നിലയിലും പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ നിര്‍മ്മാണ വേളയില്‍ എന്റെ സ്വന്തം കലാഅവബോധം വികസിപ്പിക്കാന്‍ എന്നെ സഹായിച്ചു.

നിങ്ങളുടെ സ്‌നേഹവും പിന്തുണയും എപ്പോഴും ഹൃദയത്തില്‍ ഓര്‍മ്മിക്കപ്പെടും, ഈ ജീവിതത്തിലുടനീളം. നിങ്ങളുടെ ദയയ്ക്കും പ്രോത്സാഹനത്തിനും പ്രചോദനത്തിനും വളരെ നന്ദി. എപ്പോഴും എന്റെ പ്രാര്‍ഥനയിലുണ്ടാകും.

നിങ്ങളുടെ വരാനിരിക്കുന്ന എല്ലാ പ്രോജക്റ്റുകളിലും നിങ്ങള്‍ക്ക് വലിയ വിജയം, നല്ല ആരോഗ്യം, സന്തോഷം എന്നിവ നേരുന്നു. ഈ വര്‍ഷം ശരിക്കും നിങ്ങളുടേതാണ്. ഇത്രയും ഇതിഹാസ കലാകാരനെയും മനോഹരമായ ആത്മാവിനെയും കാണാന്‍ എന്നെ സഹായിച്ചതിന് എല്ലാ ദൈവങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.വീണ്ടും, ജന്മദിനാശംസകള്‍, ദിലീപ് ഏട്ടാ’ റാനിയ കുറിച്ചു.

ദിലീപിനൊപ്പമുളള ഒരു ചിത്രവും റാനിയ പങ്കുവെച്ചിട്ടുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനുതാഴെ ദിലീപിന് ആശംസകളറിയിച്ചെത്തുന്നത്.

ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലിയിലൂടെ സിനിമാരംഗത്തേക്ക് ചുവുടവെച്ച താരമാണ് റാനിയ റാണ. ചിഞ്ചു റാണി എന്ന കഥാപാത്രമായെത്തിയ റാനിയ വലിയ പ്രേക്ഷകപ്രശംസയാണ് നേടിയെടുത്തത്.

കേരള കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം റാനിയ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സ്വന്തമായൊരു നൃത്തവിദ്യാലയവും താരത്തിനുണ്ട്.

Ads by Google
Wednesday 29 Oct 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google