Wednesday, March 18, 2026 Last Updated 10 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 10.18 AM

' ഞങ്ങള്‍ക്ക് കുടുംബജീവിത്തതില്‍ കൂടി ശ്രദ്ധിക്കണം'; അഭിനേതാക്കളെ കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കരുതെന്ന് രശ്മിക മന്ദാന

about, sets

സിനിമയിലെ തൊഴില്‍ സമയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. താന്‍ അധിക സമയം തൊഴിലെടുക്കുന്ന ആളാണെന്നും, എന്നാല്‍ അഭിനേതാക്കളെ കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിക്കരുത് എന്നാണ് താന്‍ പറയാറുളളതെന്നും രശ്മിക പറയുന്നു. അഭിനേതാക്കള്‍ക്ക് മാത്രമല്ല സിനിമയില്‍ മറ്റു മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൃത്യമായ ജോലി സമയം വേണമെന്നും താരം പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റെടുക്കുന്നു. എന്നാൽ അത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. സിനിമയുടെ അണിയറപ്രവർത്തകർ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുമ്പോള്‍, ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുത് എന്നാണ് ഞാൻ പറയാറ്.

അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്‌നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്', രശ്മികളുടെ വാക്കുകൾ.

Ads by Google
Wednesday 29 Oct 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google