Wednesday, March 18, 2026 Last Updated 15 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 04.51 PM

15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു; മഹിയും ജയ് ഭാനുശാലിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്

ways, of

മമ്മൂട്ടി നായകനായ ' അപരിചിതന്‍' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഹി വിജി. നടന്‍ ജയ് ഭാനുശാലിയാണ് നടിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.

നേരത്തെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ വിളളല്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇരുവരും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഒന്നിച്ചുളള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹം ശക്തമായത്.

ജൂലൈ- ഓഗസ്റ്റ് മാസത്തോടെ ഇരുവരും വിവാഹമോചന കരാറില്‍ ഒപ്പ് വച്ചതായുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണച്ചുമതലയും ഇരുവരും തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹമോചന വാര്‍ത്തകള്‍ എത്തുന്നുണ്ടെങ്കിലും മഹിയോ ജയ്‌യോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമാണ് മഹി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം നിഗൂഢമായൊരു പോസ്റ്റും മഹി പങ്കുവെച്ചിട്ടുണ്ട്.

”നമ്മള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന കാര്യങ്ങള്‍ വാങ്ങാന്‍ പണം ഉണ്ടാകട്ടെ” എന്നാണ് മഹിയുടെ കുറിപ്പ്. മകള്‍ക്കൊപ്പം പഴയ സിനിമ കണ്ട് സമയം ചിലവിടുന്ന ചിത്രവും വീഡിയോയുമാണ് ജയ് പങ്കുവച്ചിരിക്കുന്നത്.

Ads by Google
Tuesday 28 Oct 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google