Wednesday, March 18, 2026 Last Updated 16 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 03.51 PM

ക്ഷേത്രദര്‍ശനത്തിനിടെ അജിത്തിനെ കണ്ട് ' തല' എന്ന് ആര്‍ത്തുവിളിച്ച് ആരാധകര്‍; താക്കീത് നല്‍കി താരം- വീഡിയോ

ajith, stops

തമിഴില്‍ ഏറെ ആരാധകരുളള നടനാണ് അജിത്. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്ത്രതില്‍ ദര്‍ശനം നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്നെ ' തല' എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.

ക്ഷേത്രത്തില്‍ ഒത്തുകൂടിയ ഭക്തര്‍ അദ്ദേഹത്തെ ' തല' എന്ന് ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. ക്ഷേത്രപരിസരമായതിനാല്‍ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംശ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ആരാധകര്‍ സെല്‍ഫികള്‍ക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാല്‍ കാഴ്ചപരിമിതിയും കേള്‍വി പരിമിതിയുമുളള ഒരു ആരാധകനൊപ്പം അദ്ദേഹം ചിത്രങ്ങളെടുത്തു.

അതേസമയം, ആദിക്ക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ' ഗുഡ് ബാഡ് അഗ്ലി' ആണ് അജിത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തൃഷയാണ് ചിത്രത്തില്‍ നായിക.

Ads by Google
Tuesday 28 Oct 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google