Wednesday, March 18, 2026 Last Updated 13 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 28 Oct 2025 09.35 AM

എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍; കുറിപ്പുമായി ഫഹീം സഫര്‍

fahim-safar
photo-www.instagram.com/fahim_safar/

നടന്‍ ദിലീപിന് പിറന്നാള്‍ ആശംസിച്ച് ഫഹീം സഫര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധനേടുന്നത്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് ഫഹീം കുറിച്ചത്. ഒപ്പം ദിലീപിനൊപ്പമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തതില്‍ നിന്ന്, ഒടുവില്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുന്നതു വരെ. ഈ യാത്ര അതിശയകരമാണ്. ഞങ്ങള്‍ നിമിഷങ്ങള്‍ പങ്കിട്ടു, ഞങ്ങള്‍ സ്‌ക്രീന്‍ പങ്കിട്ടു. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ ’ഫഹീം കുറിച്ചു. ദീലിന്റെ മകള്‍ മീനാക്ഷി ഉള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.

ജൂണ്‍, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്. ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഭ.ഭ.ബ- ‘ഭയം , ഭക്തി, ബഹുമാനം’ സിനിമയുടെ തിരക്കഥ എഴുതുന്നത് നൂറിനും ഭര്‍ത്താവ് ഫഹീമും ചേര്‍ന്നാണ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Ads by Google
Tuesday 28 Oct 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google