Wednesday, March 18, 2026 Last Updated 4 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 12.28 PM

' സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു' ; ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ കുറിപ്പുമായി അര്‍പ്പിത ഖാന്‍

sweet, note
photo-www.instagram.com/arpitakhansharma/

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം അര്‍പ്പിത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവും നടനുമായ ആയുഷ് ശര്‍മ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അര്‍പ്പിത.

'' എന്റെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. സ്‌നേഹവും സന്തോഷവും ചിരിയും നിറഞ്ഞ ഒരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ വിജയങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. കൂടുതല്‍ ശോഭയോടെ തിളങ്ങുക'' , അര്‍പ്പിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുളള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അര്‍പ്പിത പങ്കുവെച്ചിട്ടുണ്ട്.

2014ല്‍ ആണ് അര്‍പ്പിതയും ആയുഷ് ശര്‍മ്മയും തമ്മിലുളള വിവാഹം നടക്കുന്നത്. രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്.

Ads by Google
Monday 27 Oct 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google