Wednesday, March 18, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 11.44 AM

ആക്ഷന്‍ ഇതിഹാസം ജാക്കി ചാനൊപ്പമുളള ചിത്രം പങ്കുവെച്ച് ഹൃതിക് റോഷന്‍

my, look
photo-www.instagram.com/hrithikroshan/

ആക്ഷന്‍ ഇതിഹാസം ജാക്കി ചാനൊപ്പമുളള ചിത്രം പങ്കുവെച്ച് ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍. ഇതിഹാസ താരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ ഹൃതിക് റോഷന്‍ വ്യക്തമാക്കി. യുഎസിലെ ബെവര്‍ലി ഹില്‍സ് ഹോട്ടലിന് പുറത്തുവച്ചെടുത്ത ചിത്രങ്ങളാണ് ഹൃതിക് റോഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

'' ജാക്കഐ ചാന്‍ സര്‍, നിങ്ങളെ ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം. എന്റെ ഒടിഞ്ഞ അസ്ഥികള്‍ നിങ്ങളുടെ ഒടിഞ്ഞ അസ്ഥികളെ നോക്കി ബഹുമാനിക്കുന്നു. എന്നെന്നും,'' ഹൃതിക് റോഷന്‍ കുറിച്ചു.

ഇതാദ്യമായല്ല ഹൃതിക് റോഷന്‍ ഇതിഹാസ താരത്തെ നേരില്‍ കാണുന്നത്. 2019ല്‍ തന്റെ ചിത്രം കാബിലിന്റെ പ്രീമിയറിനായി ചൈനയില്‍ എത്തിയപ്പോഴാണ് ഹൃതിക് റോഷനും ജാക്കി ചാനും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട്, 2022ല്‍ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് രണ്ട് താരങ്ങളും കണ്ടുമുട്ടിയിരുന്നു. അന്ന് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നടിയും ഗായികയുമായ കാമുകി സബാ ആസാദിനൊപ്പം യുഎസില്‍ അവധിക്കാലം ആഘോഷിക്കുകയാണ്് ഹൃതിക് റോഷന്‍. തങ്ങളുടെ യാത്രയില്‍ നിന്നുളള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Ads by Google
Monday 27 Oct 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google