Wednesday, March 18, 2026 Last Updated 44 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 26 Oct 2025 09.54 AM

അവൾ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്; ഉര്‍വശിയുടെ കവിളില്‍ സ്‌നേഹചുംബനം നല്‍കി ശോഭന

shobhana-
photo-www.instagram.com/shobana_danseuse/

മലയാളം സിനിമയിലെ പകരക്കാരില്ലാത്ത നായികമാരാണ് ശോഭനയും ഉർവശിയും. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നായികമാരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഇരുവരുടെ ചിത്രം ശോഭനയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഉർവശിയുടെ കവിളിൽ ചുംബിക്കുന്ന ശോഭനയുടെ ചിത്രമാണിത്. മലയാളികളുടെ എവർഗ്രീൻ നായികമാരെ ഏറെക്കാലത്തിനു ശേഷം ഒരുമിച്ച് കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകർ.

"കൊച്ചിയിലേക്ക് ഇത്രയധികം വിമാനയാത്രകൾ നടത്തിയിട്ടുള്ളതെങ്കിലും ഇതുവരെ ഉർവശി ജിയെ കാണാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവൾ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ്. ഫോൺ നമ്പർ സേവ് ചെയ്യാൻ ഞങ്ങൾ പരസ്പരം മൊബൈലുകൾ തിരയുകയായിരുന്നു. ഇതൊരു വൈകാരിക നിമിഷമായിരുന്നെന്ന് പ്രതീക്ഷിക്കുന്ന. അവള്‍ ആരെയും അതിശയിപ്പിക്കുന്ന നടിയാണ്," എന്നു കുറിച്ചുകൊണ്ടായിരുന്നു ശോഭന പോസ്റ്റ് പങ്കുവച്ചത്.

നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്. ഇരുവരെയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്. "രണ്ടു പേരെയും സിനിമയിൽ മാത്രമേ ഒരുമിച്ചു കണ്ടിട്ടുള്ളു. സിനിമ കണ്ടു തുടങ്ങിയ അന്ന് മുതൽ രണ്ടു നായികമാരോടാണ് ഏറ്റവും അധികം ഇഷ്ട്ടം തോന്നിയിട്ടുള്ളത്. അവർ രണ്ടു പേരും ഒരുമിച്ചു നിൽക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ വലിയൊരു കാലഘട്ടത്തെ അടയാളപെടുത്തുന്നു", "രണ്ടു പ്രിയപ്പെട്ട നായികമാർ ഒറ്റ ഫ്രേമിൽ", "ഒരുപാട് കാണാൻ ആഗ്രഹിച്ച ഫോട്ടോ", എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.

Ads by Google
Sunday 26 Oct 2025 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google