Wednesday, March 18, 2026 Last Updated 13 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 01.18 PM

ഒരു പ്രാണി കടിച്ചാല്‍ ത്വക്കിന് എന്ത് സംഭവിക്കും?4 മണിക്കൂര്‍ കഷ്ടപ്പെട്ട റിമ കല്ലിങ്കലിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോ പങ്കിട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേതു ശിവാനന്ദന്‍

മികച്ച പ്രേക്ഷക- നിരൂപ പ്രശംസകള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് റിമ കല്ലിങ്കല്‍ നായികയായ ‘തിയറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമ. ഇപ്പോഴിതാ പ്രാണിയുടെ കുത്തേറ്റ രംഗം ചെയ്യാന്‍ റിമ കല്ലിങ്കലിന് നല്‍കിയ പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോ പങ്കിടുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്.
Rima Kallinkal, 'Theater: The Myth of Reality movie, Makeup artist Sethu Sivanandan
Makeup Artist Sethu Sivanandan shares Prosthetic work done for Theater Movie (Image Source: Facebook)

ശരീരത്തില്‍ ഒരു പ്രാണി കടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാവുക. ഏതെങ്കിലും വിഷമുള്ള പ്രാണി കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ അതിഭീകരമാകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അതിനെപ്പറ്റി ചിന്തിച്ചു നോക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടാകും. അപ്പോള്‍ അങ്ങനെയൊരു അവസ്ഥ കണ്മുന്നില്‍ കണ്ടാലോ.
ഇപ്പോഴിതാ പ്രാണി കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി സൂക്ഷ്മമായി ഒരു സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേതു ശിവാനന്ദന്‍. റിമ കല്ലിങ്കല്‍ നായികയാകുന്ന ‘തിയേറ്റർ’ സിനിമയ്ക്കായി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വിഡിയോയാണ് സേതു സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. കോണ്‍സെപ്റ്റ് ആർട്ടിസ്റ്റും പ്രോസ്തറ്റിക് മേക്കപ്പ് ആർട്ടിസ്റ്റും ആയ സേതു ഒരു പ്രാണി ശരീരത്തില്‍ കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിലെ ഏറ്റവും പ്രധാനപെട്ട രംഗങ്ങളില്‍ ഒന്നായിരുന്നു റിമയുടെ കഥാപാത്രത്തിന് ഒരു പ്രാണിയുടെ കുത്തേല്‍ക്കുന്നതും തുടർന്ന് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും. അതുമായി ബന്ധപ്പെട്ടുള്ള പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സേതു ശിവാനന്ദൻ പുറത്തുവിട്ടിരിക്കുന്നത്.
‘‘തിയേറ്റർ' സിനിമയിലെ കഥാപാത്രത്തിനായി ഓരോ ദിവസവും നാലു മണിക്കൂർ നീളുന്ന പ്രോസ്തറ്റിക് മേക്കപ്പ് ആണ് റിമ കല്ലിങ്കലിനു വേണ്ടി ചെയ്തത്. ത്വക്കിലുണ്ടാകുന്ന മാറ്റങ്ങളുടെ ഓരോ ഘട്ടവും ആദ്യം ക്ലേയില്‍ ചെയ്തെടുത്ത് പിന്നീട് അത് സിലിക്കണില്‍ ചെയ്യുകയായിരുന്നു. വളരെ ശ്രദ്ധാപൂർവം ചെയ്ത മേക്കപ്പ് ആയിരുന്നു തിയേറ്ററിലേത്. എല്ലാ ദിവസവും രാവിലെ നാലു മണിക്കൂർ ദൈർഘ്യമുള്ള മേക്കപ്പ് ചെയ്യാൻ ക്ഷമയോടെ റിമ ഇരിക്കാറുണ്ടായിരുന്നു. ഏറെ സൗഹാർദപൂർണമായിരുന്നു റിമയുടെ ഇടപെടല്‍. മനോജ് കിരണ്‍, അഷ്റഫ്, വിക്കി, പ്രശാന്ത് എന്നിവരായിരുന്നു ടീമില്‍ ഒപ്പമുണ്ടായിരുന്നത്...’’ സേതു പറഞ്ഞു. സേതു പങ്കിട്ട വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പ്രശംസ കമന്റുകള്‍ കുറിക്കുന്നുണ്ട്.

റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളില്‍ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയില്‍ വച്ച്‌ ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. സിനിമ മികച്ച പ്രേക്ഷക- നിരൂപ പ്രശംസകള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമയ്ക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചിരുന്നു.
‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലിയാണ് ഇതിലുള്ളത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.

Ads by Google
Saturday 25 Oct 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google