Wednesday, March 18, 2026 Last Updated 44 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 12.01 PM

' എന്റെ കുട്ടിക്കാല സ്വപ്നം, ഓരോ തവണ ഇവിടെ വരുമ്പോഴും എന്റെ കണ്ണുകള്‍ നിറയും' ; കൊല്‍ക്കത്ത യാത്രയില്‍ നിന്നുളള ചിത്രങ്ങളുമായി അനുമോള്‍

dream
photo-www.instagram.com/anumolofficial/

കൊല്‍ക്കത്ത യാത്രയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഹൗറാ പാലം, പ്രിന്‍സെയ്പ് ഘാട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന്റെ റീലുകളും ഫോട്ടോകളുമാണ് താരം പങ്കുവെച്ചത്. ചുവപ്പ് സാരിയാണ് താരത്തിന്റെ വേഷം.

'' ഹൗറാ പാലം എനിക്കൊരു വികാരമാണ്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അവയെക്കുറിച്ച് വായിച്ചതുമുതല്‍ കൊല്‍ക്കത്തയിലെ ഹൗറ പാലവും ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രവും കാണുക എന്നത് എന്റെ കുട്ടിക്കാല സ്വപ്‌നമായിരുന്നു. ഇന്ന്, ഓരോ തവണ ഇവിടെ വരുമ്പോഴും എന്റെ കണ്ണുകള്‍ നിറയും', അനുമോള്‍ കുറിച്ചു.

' ഇതൊരു യാത്രമാത്രമല്ല, ഇതെല്ലാം തനിച്ച് നേടിയെടുത്തതില്‍ എന്റെയുളളിലെ ആ സ്‌കൂള്‍ക്കുട്ടി നിശ്ശബ്ദമായി പുഞ്ചിരിക്കുന്ന അനുഭൂതി കൂടിയാണ്. ഓരോ നഗരത്തിനും ഒരു വികാരമുണ്ട്. കൊല്‍ക്കത്ത ബാവുള്‍ സംഗീതംപോലെയാണ്- തീവ്ര വിഷാദത്തിനും നിഷ്‌കളങ്ക സന്തോഷത്തിനുമിടയില്‍ ആടിയുലയുന്നത്' , അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 25 Oct 2025 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google