Wednesday, March 18, 2026 Last Updated 40 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 09.25 AM

പാട്ടില്‍ ലിപ്‌ലോക് സീന്‍ ഉണ്ടായിരുന്നു, നടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അത് കട്ട് ചെയ്തു' ; വെളിപ്പെടുത്തി വിഷ്ണു വിശാല്‍

from, at

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ചിത്രമാണ്' ആര്യന്‍'. ഇപ്പോള്‍ സിനിമയില്‍ നിന്നും ലിപ്‌ലോക് സീന്‍ ഒഴിവാക്കിയ സംഭവത്തെ കുറിച്ച് പറയുകയാണ് നടന്‍. നടി മാനസ ചൗധരി ആ രംഗത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അത് നീക്കം ചെയ്തത് എന്നാണ് വിഷ്ണു വിശാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടിയലാണ് നടന്‍ സംസാരിച്ചത്.

ആര്യന്‍ സിനിമയില്‍ ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പര്‍ ആയിരുന്നു. അതിലൊരു ലിപ്‌ലോക്ക് സീന്‍ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന് ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയൊരു രംഗം പാട്ടില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ സംവിധായകനോട് പറഞ്ഞു.

സംവിധായകന്‍ ഇത് എന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. നമ്മള്‍ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാന്‍ പോകുന്നതെന്നും ഞാന്‍ ഉടന്‍ തന്നെ സംവിധായകനോട് പറഞ്ഞു. സിനിമയുടെ എഡിറ്റിങ്ങില്‍ ആ രംഗം നീക്കി.

നിങ്ങള്‍ പറഞ്ഞതിനെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചതിനെ ഞാന്‍ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സ്ത്രീകളെയും സിനിമയോടുളള അവരുടെ മുഴുവന്‍ സമീപനത്തെയും ഞാന്‍ എപ്പോഴും ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നാണ് വിഷ്ണു ചടങ്ങില്‍ വച്ച് മാനസയോട് പറഞ്ഞത്.

അതേസമയം, പ്രവീണ്‍ കെ ആണ് ആര്യന്റെ സംവിധാനം. ക്രൈം ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം ഒക്‌ടോബര്‍ 31ന് റിലീസ് ചെയ്യും. സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ്, മാല പാര്‍വതി, സായ് റോണക്, താരക് പൊന്നപ്പ, അവിനാശ്, അഭിഷേക് ജോസഫ് ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്.

Ads by Google
Saturday 25 Oct 2025 09.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google