Wednesday, March 18, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 02.23 PM

പ്രശസ്തിക്കായി അവര്‍ നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ വലിച്ച് കീറട്ടെ; റോഷ്‌ന ആന്‍ റോയ്ക്ക് അജ്മലിന്റെ മറുപടി

ajmal-amir

വിവാദങ്ങള്‍ക്കിടെ മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. നടനില്‍ നിന്നും മോശം അനുഭവമുണ്ടായതായി ആരോപിച്ച് നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. നടി റോഷ്‌ന ആന്‍ റോയ് അടക്കം അജ്മലിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ അജ്മല്‍ അമീര്‍ പ്രതികരിച്ചിരിക്കുന്നത്.

അവര്‍ പ്രശസ്തിയ്ക്കായി തന്റെ പേര് ഉപയോഗിക്കുന്നത് തുടരട്ടെ എന്നാണ് അജ്മല്‍ അമീര്‍ പറയുന്നത്. ആരുടേയും പേരെടുത്ത് പറയാതെയാണ് അജ്മല്‍ അമീറിന്റെ പ്രതികരണം. എന്നാല്‍ റോഷ്‌ന ആന്‍ റോയ് അടക്കം തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള നടന്റെ മറുപടിയാണ് കുറിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.

''അവര്‍ സംസാരിക്കട്ടെ, പ്രശസ്തിയ്ക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ അപമാനിക്കട്ടെ, ചതിക്കട്ടെ, നിന്നെ വലിച്ച് കീറി താഴെയിടാന്‍ ശ്രമിക്കട്ടെ, മാപ്പ് നല്‍കുക. കാരണം നിന്റെ ശാന്തതയാണ് നിന്റെ കരുത്ത്. ശ്രദ്ധ നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിന്റെ കരുത്താകും വെളിപ്പെടുത്തുക. അവരേല്‍പ്പിക്കുന്ന ഓരോ മുറിവും അറിവാകും. ഒരോ അവസാനങ്ങളും പുതിയൊരു തുടക്കമാകും. ഉയിര്‍ത്തെഴുന്നേല്‍ക്കു, വീണ്ടും. കൂടുതല്‍ കരുത്തോടെ, അറിവോടെ, അജയ്യനായി മാറുക'' എന്നാണ് അജ്മല്‍ അമീറിന്റെ കുറിപ്പ്.

ഒരു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റ് പുറത്ത് വന്നതോടെയാണ് അജ്മല്‍ അമീര്‍ വെട്ടിലാകുന്നത്. എന്നാല്‍ അത് തന്റെ ചാറ്റല്ലെന്നും ഐഎ വഴി നിര്‍മിച്ചതാണെന്നുമായിരുന്നു അജ്മലിന്റെ പ്രതികരണം. പക്ഷെ അജ്മലില്‍ നിന്നും സമാനമായ അനുഭവമുണ്ടായതായി നിരവധി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. ഇതിനിടെയാണ് നടന്‍ തനിക്ക് അയച്ച മെസേജ് നടി റോഷ്‌ന ആന്‍ റോയ് പങ്കുവെക്കുന്നത്.

Ads by Google
Friday 24 Oct 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google