Wednesday, March 18, 2026 Last Updated 9 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 01.30 PM

' എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെനിന്ന എല്ലാവര്‍ക്കും നന്ദി' ; കുറിപ്പുമായി മാത്യു തോമസ്

post, on

മാത്യു തോമസിന്റെ പുതിയ ചിത്രം ' നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്' ഇന്ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍, പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് കുറിപ്പുമായി താരം. പ്രേക്ഷകരാണ് തന്റെ ശക്തിയെന്നും, വിമര്‍ശനങ്ങളെപോലും വളര്‍ച്ചയ്ക്കുളള ഊര്‍ജമായി കാണുന്നുവെന്നും താരം കുറിച്ചു. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കുന്ന മാത്യു, എല്ലാവരോടും തിയേറ്ററില്‍ സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു.

മാത്യു തോമസിന്റെ കുറിപ്പ്:

'' എല്ലാവര്‍ക്കും നമസ്‌കാരം, ഏതാനും മണിക്കൂറുകള്‍ക്കകം '' നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്'' തിയേറ്ററുകളില്‍ എത്തും. വളരെയധികം ഇമോഷണലായിട്ടുളള ഒരു നിമിഷമാണിത്. സംവിധായകന്‍ നൗഫല്‍ ഇക്ക, നിര്‍മ്മാതാവ് സജിന്‍ ഇക്ക തുടങ്ങി ഈ സിനിമ തിയേറ്ററില്‍ എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

ഈ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സ്‌നേഹവും എല്ലാം കണക്കിലെടുത്താണ് ഞാന്‍ എന്നെ തന്നെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്രയില്‍ ഉയര്‍ച്ചയിലും താഴ്ചയിലും എല്ലാം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ശ്യാമെന്ന കഥാപാത്രം അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. '' നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്'' നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എല്ലാതരം പ്രേക്ഷകര്‍ക്കും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടുന്ന ഒരു ചിത്രം ആയിരിക്കും ഇത്. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

സ്‌നേഹത്തോടെ മാത്യു തോമസ്. ''

എഡിറ്റര്‍ നൗഫല്‍ അബ്ദുളള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്' . ഹൊറര്‍ കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. മാത്യുതോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണന്‍, റോഷന്‍ ഷാനവാസ്, ശരത് സഭ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, മെറിന്‍ ഫിലിപ്പ് തുടങ്ങിയവരും അഭിനയിക്കുന്നു. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപെന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Ads by Google
Friday 24 Oct 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google