Wednesday, March 18, 2026 Last Updated 10 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 12.28 PM

‘തിണ്ണയില്‍ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം’ എന്ന് കമന്റ് ; കയ്യടി നേടി സൂരിയുടെ മറുപടി

actor-soori-

ദീപാവലി ആഘോഷത്തിന്റെ ചിത്രത്തില്‍ വന്ന മോശം കമന്റിന് മറുപടി നല്‍കി നടന്‍ സൂരി. ദീപാവലി ദിനത്തില്‍ കുടുംബത്തോടൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ സൂരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്റെ സ്വന്തം രാജക്കൂര്‍ (സൂരിയുടെ ജന്മദേശം) മണ്ണില്‍ സന്തോഷത്തോടുകൂടി കുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൂരി ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഈ പോസ്റ്റിന് അടിയിലാണ് ഒരാള്‍ മോശം കമന്റ് ചെയ്തത്. ‘തിണ്ണയില്‍ കിടന്നവന് പൊടുന്നനെ വന്നത്രേ മെച്ചപ്പെട്ട ജീവിതം’ എന്നായിരുന്നു കമന്റ്. ‘തിണ്ണയില്‍ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളില്‍ റോഡില്‍ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ ഞാന്‍. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാന്‍ പഠിച്ചത്. താങ്കളുടെ വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറിയാല്‍ വിജയം തീര്‍ച്ചയായും താങ്കളേയും തേടിവരും ’എന്നാണ് സൂരി മറുപടി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടികളാണ് സൂരിയുടെ മറുപടിക്ക് ലഭിക്കുന്നത്. സൂരിയുടെ സിനിമാ ജീവിതത്തെയും കഷ്ടപ്പാടില്‍ നിന്ന് വഴിവെട്ടി എത്തിയ വിജയത്തെയും ആരാധകര്‍ അഭിനന്ദിക്കുകയാണ്.

തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിൽ ഒതുങ്ങിയിരുന്ന സൂര്യയ്ക്ക് കരിയർ ബ്രേക്ക് കൊടുത്ത ചിത്രമാണ് വെട്രിമാരന്റെ ‘വിടുതലൈ’. സിനിമയിലെ സൂരിയെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ‘മാമൻ’ എന്ന സിനിമയിൽ നായകനായി എത്തിയിരുന്നു. ഇതാണ് സൂരിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിലവിൽ ‘മണ്ടാടി’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടൻ.

Ads by Google
Friday 24 Oct 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google