Wednesday, March 18, 2026 Last Updated 16 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 10.36 AM

ഗോള്‍ഡന്‍ ഗേള്‍; മലൈകയ്ക്ക് പിറന്നാള്‍ ആശംസകളുമായി കരീന

uploads/news/2025/10/807326/kj.jpg

പ്രിയപ്പെട്ട സുഹൃത്ത് മലൈക അറോറയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി കരീന കപൂര്‍. ഗോള്‍ഡന്‍ ഗേള്‍ എന്നാണ് കരീന മലൈകയെ വിശേഷിപ്പിച്ചത്. കൂടാതെ മലൈകയ്‌ക്കൊപ്പമുളള ഒരു സ്‌റ്റൈലിഷ് ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ബെര്‍ത്ത്‌ഡേ ഡാര്‍ലിംഗ് മല്ല. ഗോള്‍ഡന്‍ ഗേള്‍ ഗോള്‍ഡന്‍ ബെര്‍ത്ത്‌ഡേ. എക്കാലത്തെയും മികച്ചത്.. ലവ് യു’ എന്നായിരുന്നു മലൈകയ്‌ക്കൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടുകൊണ്ട് കരീന സ്‌റ്റോറിയില്‍ കുറിച്ചത്. ചിത്രത്തില്‍ കരീനയും മലൈകയും വെളുത്ത നിറത്തിലെ ഒരു കോ-ഓര്‍ഡ് സെറ്റായിരുന്നു ധരിച്ചിരുന്നത്.

uploads/news/2025/10/807326/km.jpg

അതേസമയം മലൈകയുടെ മുന്‍ കാമുകന്‍ അര്‍ജുന്‍ കപൂറും മലൈകയ്ക്ക് ആശംകള്‍ അറിയിച്ചിരുന്നു. ‘ജന്മദിനാശംസകള്‍ മലൈക.. ഉയരങ്ങളിലേക്ക് പറക്കുക, പുഞ്ചിരി നിലനിര്‍ത്തുക, എപ്പോഴും തേടിക്കൊണ്ടിരിക്കുക ’എന്നായിരുന്നു മലൈകയുടെ ചിത്രം പങ്കുവെച്ച് അര്‍ജുന്‍ കുറിച്ചത്.

ഇന്നലെയായിരുന്നു മലൈകയുടെ 52 ാം പിറന്നാള്‍. സുഹൃത്തുക്കളും ആരാധകരുമുള്‍പ്പടെ നിരവധിപ്പേരാണ് മലൈകയ്ക്ക് ആശംസകളറിയിച്ചെത്തിയത്.

Ads by Google
Friday 24 Oct 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google