Wednesday, March 18, 2026 Last Updated 11 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 10.14 AM

ഹാപ്പി ബെര്‍ത്ത്‌ഡേ മഗനേ...; കുഞ്ഞ് റയാന് ആശംസകളുമായി സര്‍ജ കുടുംബം

meghana-raj
photo-www.instagram.com/dhruva_sarjaa/

നടി മേഘ്‌ന രാജിന്റെയും അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെയും മകന്‍ റയാന് അഞ്ചാം പിറന്നാള്‍. ഒക്‌ടോബര്‍ 22 ന് കുഞ്ഞു റയാന് അഞ്ചു വയസ്സ് തികഞ്ഞു. ആശംസകളും ആഘോഷങ്ങളുമായി റയാന്റെ പിറന്നാള്‍ സര്‍ജ കുടുംബം ആഘോഷമാക്കിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജ പങ്കുവെച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. പിറന്നുവീണ കുഞ്ഞ് റയാനെ കൈയില്‍ എടുത്തു നില്‍ക്കുന്ന ചിത്രം മുതല്‍ ഇതുവരെ റയാനൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് വീഡിയോയില്‍ ഉളളത്.

ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പമുളള മേഘ്‌നയുടെ ചിത്രവും വീഡിയോയില്‍ ഉണ്ട്. ഹാപ്പി ബെര്‍ത്ത്‌ഡേ മഗനേ എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധ്രുവ് സര്‍ജ പങ്കുവെച്ച വീഡിയോയില്‍ ഭാര്യ പ്രേരണ ശങ്കറിനെയും മേഘ്‌നയെയും ടാഗ് ചെയ്തിട്ടുണ്ട്.

2020 ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ചിരഞ്ജീവി മരിച്ച് നാലര മാനങ്ജള്‍ക്ക് ശേഷമായിരുന്നു മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് റയാന്റെ ചിത്രങ്ങളും വീഡിയോകളും മേഘ്‌ന ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Ads by Google
Friday 24 Oct 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google