Wednesday, March 18, 2026 Last Updated 56 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 10.12 AM

' ഈ സിനിമയും നോവലുമാണ് ഓടും കുതിര ചാടും കുതിര ചെയ്യാന്‍ എനിക്ക് പ്രചോദനമായത്' ; പോസ്റ്റുമായി അല്‍ത്താഫ് സലിം

movie, make

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ' ഒടും കുതിര ചാടും കുതിര'. ഇപ്പോഴിതാ ആ സിനിമ ചെയ്യാന്‍ തനിക്ക് പ്രചോദനമായ സിനിമയുടെയും നോവലിന്റെയും ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. 2022ല്‍ പുറത്തിറങ്ങിയ ' ചാ ചാ റിയല്‍ സ്മൂത്ത്' എന്ന സിനിമയും എം ആന്‍ഡ് ദി ബിഗ് ഹൂം' എന്ന നോവലുമാണ് ഈ സിനിമയുടെ പ്രചോദനം എന്നാണ് ഇപ്പോള്‍ സംവിധായകന്‍ പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു. അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

തിയേറ്ററില്‍ വലിയ വിജയം നേടാതെ പോയ ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു.

Ads by Google
Friday 24 Oct 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google