Wednesday, March 18, 2026 Last Updated 10 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 08.27 AM

' ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരു വര്‍ഷം ഞങ്ങള്‍ കടന്നുപോയത്' ; ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ബാലയും കോകിലയും

first, says

ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ ബാലയും ഭാര്യ കോകിലയും. വിവാഹജീവിതത്തിലെ ആദ്യ വര്‍ഷത്തില്‍ തങ്ങള്‍ കടന്നുപോയത് മറ്റ് ദമ്പതികള്‍ക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും, എന്നാല്‍ ഈ കാലയളവില്‍ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദിയും ഇരുവരും അറിയിച്ചു.

' എല്ലാവര്‍ക്കും നമസ്‌കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികമാണിന്ന്. കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിച്ചു നോക്കുമ്പോള്‍ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരു വര്‍ഷം ഞങ്ങള്‍ കടന്നു പോയത്. പോസിറ്റിവ് ആയുളള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിന് പോകും.'

'ഈ ഒരു കൊല്ലത്തില്‍ കേസും കോടതിയും പോലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു. ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാല്‍ എത്ര കഷ്ടപ്പാട് വന്നാലും ഭാര്യയും ഭര്‍ത്താവും എന്ന നിലയില്‍ ഒരു നിമിഷം പോലും ഞങ്ങള്‍ രണ്ടു പേരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങള്‍ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബര്‍ 23 വരെയുള്ള ഒരു കൊല്ലം ഞങ്ങള്‍ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചത് പോലെയാണ്.'

'എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. ഒരുപാട് സ്നേഹം അറിയിക്കുന്നു. നല്ലതുവരട്ടെ. നല്ല കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വര്‍ഷം തികയുമ്പോള്‍ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം' എന്നാണ് ബാല പറയുന്നത്.

Ads by Google
Friday 24 Oct 2025 08.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google