Wednesday, March 18, 2026 Last Updated 16 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 12.57 PM

ഇടത് കൈ ഒടിഞ്ഞു, മൂന്ന് പല്ലുകള്‍ പൊട്ടി റൂട്ട് കനാല്‍ ചെയ്തു; ബൈസണ്‍ സെറ്റിലുണ്ടായ പരിക്കുകളെക്കുറിച്ച് ധ്രുവ് വിക്രം

dhruv-vikram-

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ ബൈസണ്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഡ്യൂഡ് പോലൊരു ഫെസ്റ്റിവല്‍ ചിത്രം മികച്ച പ്രതികരണം നേടുമ്പോഴും ബൈസണ്‍ കളക്ഷനില്‍ കുതിപ്പ് തുടരുകയാണ്. ധ്രുവ് വിക്രമിന്റെ പ്രകടനവും കഥാപാത്രത്തിനായി നടത്തിയ ട്രാന്‍സ്ഫര്‍മേഷനുമെല്ലാം കയ്യടി നേടുന്നുണ്ട്.

ബൈസണില്‍ കബഡി താരമായിട്ടാണ് ധ്രുവ് വിക്രം അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് പലപ്പോഴായി പരിക്കേറ്റിട്ടുണ്ടെന്നാണ് ധ്രുവ് വിക്രം പറയുന്നത്. കൈ ഒടിയുകയും പല്ല് പൊട്ടി റൂട്ട് കനാല്‍ ചെയ്യേണ്ടി വന്നുവെന്നും ധ്രുവ് വിക്രം പറയുന്നു. ബൈസണിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കുകയായിരുന്നു ധ്രുവ് വിക്രം.

‘എനിക്ക് ഒരുപാട് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇടതു കൈ ഒടിഞ്ഞു. മൂന്ന് പല്ല് പൊട്ടി റൂട്ട് കനാല്‍ ചെയ്യേണ്ടി വന്നു. കഴുത്തില്‍ വളരെ മോശം പരുക്കാണുണ്ടായത്. കൂടാതെ കൈ മുട്ടിനും നടുവിനും കാലിനും കാല്‍വിരലുകള്‍ക്കും പരുക്ക് പറ്റിയിരുന്നു. പക്ഷെ ഞാന്‍ അതെല്ലാം ആസ്വദിക്കുകയായിരുന്നു’ എന്നാണ് ധ്രുവ് വിക്രം പറയുന്നത്.

വാഴൈയ്ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക. രജിഷ വിജയന്‍, പശുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ ചിത്രം കബഡി താരം മാനത്തി ഗണേസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബയോപിക് അല്ലെന്ന് മാരി സെല്‍വരാജ് പറഞ്ഞിരുന്നു.

നടന്‍ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. ആദിത്യ വര്‍മയിലൂടെയായിരുന്നു ധ്രുവിന്റെ അരങ്ങേറ്റം. പിന്നാലെ വിക്രമിനൊപ്പം അഭിനയിച്ച മഹാനിലൂടെ ധ്രുവ് കയ്യടി നേടിയിരുന്നു.

Ads by Google
Thursday 23 Oct 2025 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google