Wednesday, March 18, 2026 Last Updated 13 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 01.24 PM

' പര്‍ദ്ദ' പരാജയപ്പെട്ടതില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്' ; അനുപമ പരമേശ്വരന്‍

with, the

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീണ്‍ കണ്‍ട്രേഗുല സംവിധാനം ചെയ്ത ചിത്രമാണ് പര്‍ദ്ദ. തെലുങ്കിലും മലയാളത്തിലും ഒരുമിച്ചായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ പര്‍ദ്ദയ്ക്ക് സാധിച്ചിരുന്നില്ല. 15 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ സിനിമ നേടിയത് 1.2 കോടി രൂപ മാത്രമായിരുന്നു.

പര്‍ദ്ദ പരാജയപ്പെട്ടതില്‍ തനിക്ക് ഇപ്പോഴും നിരാശയുണ്ടെന്ന് പറയുകയാണ് അനുപമ പരമേശ്വരന്‍. തന്റെ പുതിയ ചിത്രം ബൈസണിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

''പര്‍ദ്ദ പരാജയപ്പെട്ടതില്‍ എനിക്ക് നിരാശയുണ്ട്. ശരിക്കും സങ്കടമുണ്ട്. അതാണ് സത്യം. ഞാനത് അംഗീകരിക്കുകയും ചെയ്യുന്നു. നമ്മള്‍ ചെയ്യുന്ന ഓരോ സിനിമയും ബോക്സ് ഓഫീസ് ഹിറ്റായില്ലെങ്കിലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'' എന്നാണ് അനുപമ പറഞ്ഞത്.

അതേസമയം അനുപമ നായികയായി തമിഴില്‍ ബൈസണ്‍, മലയാളത്തില്‍ പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളാണ് ഒടുവില്‍ റിലീസായത്. മികച്ച അഭിപ്രായമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്.

Ads by Google
Thursday 23 Oct 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google