Wednesday, March 18, 2026 Last Updated 42 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 12.29 PM

കളരി പഠനം ആരംഭിച്ച് ഐശ്വര്യ ലക്ഷ്മി

actress
photo-www.instagram.com/pv_sivakumar_gurukkal_/

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

കളരി അഭ്യസിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എംവിജി സിവിഎന്‍ കളരിയില്‍ പിവി ശിവകുമാര്‍ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യ കളരി അഭ്യാസംആരംഭിച്ചിരിക്കുന്നത്. നടന്‍ അഭിമന്യു തിലകനെയും ചിത്രങ്ങളില്‍ കാണാം.

നിവിന്‍ പോളി നായകനായ ' ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് ' മായാനദി', ' വരത്തന്‍', ' വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2020ല്‍ ' ജഗമേ തന്തിരം' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. മലയാളത്തില്‍ ഹലോ മമ്മിയാണ് ഒടുവില്‍ റിലീസ് ചെയ്ത ഐശ്വര്യയുടെ ചിത്രം.

Ads by Google
Thursday 23 Oct 2025 12.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google