Wednesday, March 18, 2026 Last Updated 40 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 10.04 AM

ഈ ജന്മദിനം നിങ്ങള്‍ക്ക് ഏറ്റവും വിലയേറിയ സമ്മാനം കൊണ്ടുവന്നു; പരിണീതിക്ക് ആശംസകളുമായി പ്രിയങ്ക ചോപ്ര

priyanka-chopra

പരിണീതി ചോപ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരിയും നടിയുമായ പ്രിയങ്ക ചോപ്ര. പരിണീതിയുമൊത്തുളള പഴയകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ആശംസ.

‘ജന്മദിനാശംസകള്‍ ടിഷ, ഈ ജന്മദിനം നിങ്ങള്‍ക്ക് ഏറ്റവും വിലയേറിയ സമ്മാനം കൊണ്ടുവന്നു, നിങ്ങളുടെ ജീവിതത്തിലേക്ക് അവന്‍ കൊണ്ടുവരുന്ന എല്ലാ സന്തോഷവും സ്‌നേഹവും കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല ’എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. നേരത്തെ പരിണീതിക്കും രാഘവിനും മകന്‍ പിറന്ന സന്തോഷവും പ്രിയങ്ക പങ്കുവെച്ചിരുന്നു.

priyanka-chopra

കഴിഞ്ഞ ദിവസമായിരുന്നു പരിണീതി ചോപ്രയും ഭര്‍ത്താവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ക്ക് മകന്‍ പിറന്നു എന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

‘അവന്‍ ഒടുവില്‍ ഇവിടെയെത്തി, ഞങ്ങളുടെ ആണ്‍കുഞ്ഞ്. ഇതിനു മുമ്പുളള ജീവിതം ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണാമയി. നന്ദിയോടെ പരിണീതിയും രാഘവും’ എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2023 മെയില്‍ ന്യൂഡല്‍ഹിലെ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു പരിണീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം. അതേ വര്‍ഷം സെപ്റ്റംബറില്‍ രാജസ്ഥാനിലെ ഉദയ്പൂരിലുളള ദി ലീല പാലസില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

Ads by Google
Thursday 23 Oct 2025 10.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google