Wednesday, March 18, 2026 Last Updated 11 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 08.58 AM

' വിജയ്, ദളപതി വിജയ്' ; യൂട്യൂബര്‍ സ്പീഡിനെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി വിജയ് ആരാധകര്‍- വീഡിയോ വൈറല്‍

vijay, fans

യൂട്യൂബര്‍ ഐഷോ സ്പീഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്. തായ്‌ലന്‍ഡില്‍വെച്ച് തനിക്ക് നേരിട്ട അനുഭവത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ, തമിഴ് താരം വിജയ് യുടെ രണ്ട് ആരാധകര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ' ടിവികെ' എന്നും 'ദളപതി വിജയ്' എന്നും അലറിവിളിക്കാന്‍ തുടങ്ങി.

എന്താണ് സംസാരിക്കുന്നതെന്ന് സ്പീഡ് ചോദിച്ചപ്പോള്‍, അവര്‍ '' വിജയ്, ദളപതി വിജയ്'' എന്ന് മറുപടി നല്‍കി. ഇത് അദ്ദേഹത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. '' എന്താണ് അവര്‍ പറയുന്നത്?'' എന്ന് ചോദിച്ച യൂട്യൂബര്‍ വിജയ് ആരാധകര്‍ പറഞ്ഞത് മനസ്സിലാക്കാനും അത് ഉച്ചരിക്കാനും അദ്ദേഹം ശ്രമിച്ച ശേഷം, '' ഇവിടെ എന്താണുനടക്കുന്നതെന്നു എനിക്കറിയില്ല'' എന്ന് പറഞ്ഞു.

ആരാധകര്‍ അരികില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞതെന്താണെന്ന് വീണ്ടും വിശദീകരിക്കാന്‍ അദ്ദേഹം ക്ഷമയോടെ ആവശ്യപ്പെട്ടു. '' വിജയ്, വിജയ്, സൗത്ത് ഇന്ത്യന്‍ നടന്‍'' എന്നായിരുന്നു അവര്‍ മറുപടി പറഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആരാധകര്‍ തമാശരൂപേണ അദ്ദേഹത്തെ ഇന്ത്യയുടെ മുഖ്യമന്ത്രി എന്നും വിശേഷിപ്പിച്ചു. സ്പീഡ് അവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോള്‍, തങ്ങളോടൊപ്പം ഒരു ബൈക്ക് യാത്രയ്ക്ക് വരണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ യൂട്യൂബര്‍ അത് നിരസിക്കുകയായിരുന്നു.

വീഡിയോ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വിജയ് ആരാധകരുടെ ഈ പെരുമാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. '' വിജയ് ഇന്ത്യയുടെ മുഖ്യമന്ത്രിയോ''? എന്നാണ് ഒരു ഉപയോക്താവ് കുറിച്ചു. '' നടന്‍ വിജയ് വീണ്ടും ഒരു അന്താരാഷ്ട്ര ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുന്നു'' എന്ന് മറ്റൊരാള്‍ എഴുതി. എങ്കിലും, സ്പീഡ് ഒരിക്കല്‍ ' ലിയോ' കണ്ട് വിജയിയെ പ്രശംസിച്ചിട്ടുണ്ടെന്ന് ചില ആരാധകര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Thursday 23 Oct 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google