Wednesday, March 18, 2026 Last Updated 38 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 08.21 AM

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ' ഡ്യൂഡ്' നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി ഇളയരാജ

for, song

അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചതിന് ഡ്യൂഡ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രത്തില്‍ താന്‍ കംപോസ് ചെയ്ത കറുത്ത മച്ചാന്‍ എന്ന പാട്ട് ഉപയോഗിച്ചതിെനതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാന്‍സ് കളിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇളയരാജയുടെ പരാതിയോട് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവീസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ഇതിന് മുമ്പും ഇളയരാജ നിയമപോരാട്ടം നടത്തിയിരുന്നു. നേരത്തെ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് വലിയൊരു തുക നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ക്ക് നല്‍കേണ്ടി വന്നിരുന്നു.

അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയ്‌ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. മൈത്രി മൂവീസിന് തന്നെയായിരുന്നു ഈ സിനിമയുടെ നിര്‍മാണം. ഇളയരാജ നല്‍കിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചിരുന്നു.

Ads by Google
Thursday 23 Oct 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google