Wednesday, March 18, 2026 Last Updated 16 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 05.11 PM

നഗരത്തിലെ ഏറ്റവും പുതിയ മികച്ച അമ്മയ്ക്ക് ജന്മദിനാശംസകള്‍: പരിണീതിയുടെ ബേബി ബമ്പ് ചിത്രങ്ങള്‍ക്കൊപ്പം ഹൃദയം കവരും കുറിപ്പും പങ്കിട്ട് രാഘവ് ഛദ്ദ

ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പരിണീതി ചോപ്രയ്ക്കും ഭര്‍ത്താവും ആം ആദ്മി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ രാഘവ് ഛദ്ദയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ഗര്‍ഭകാല യാത്രയിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ പങ്കിട്ടാണ് രാഘവ് പരിണീതിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്.
Raghav Chadha , Parineeti Chopra
Parineeti chopra and Raghav Chadha (Image Source: Instagram)

‘ലേഡീസ് വേഴ്സസ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് പരിണീതി ചോപ്ര. ആദ്യചിത്രത്തിലൂടെ ​ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം പിന്നീടിങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയുമായി പരിനീതി പ്രണയത്തിലായതും വിവാഹത്തിലായതും.
സോഷ്യല്‍ മീഡിയയിലും സജീവമായ താരദമ്പതിമാര്‍ തങ്ങള്‍ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുവെന്ന് ആരാധകരോട് പങ്കിട്ടിരുന്നു. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്ന സന്തോഷവും ഇരുവരും പങ്കിട്ടിരുന്നു. ‘അവൻ ഒടുവിലെത്തി, ഞങ്ങളുടെ ബേബി ബോയ്...’ എന്നായിരുന്നു താരദമ്പതിമാര്‍ കുഞ്ഞിന്റെ വരവറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇപ്പോഴിതാ അമ്മയായ ശേഷമുള്ള പരിണീതിയുടെ ആദ്യ ജന്മദിനം സ്പെഷ്യലാക്കുകയാണ് രാഘവ്. തങ്ങളുടെ ഗര്‍ഭകാല യാത്രയിലെ അവിസ്മരണീയമായ നിമിഷങ്ങളടങ്ങിയ പ്രെഗ്നന്‍സി ഫോട്ടോഷൂട്ട് പങ്കിട്ടാണ് രാഘവ് പരിനീതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. കാമുകിയില്‍ നിന്ന് ഭാര്യയിലേക്കും പിന്നീട് അമ്മയിലേക്കുമുള്ള യാത്ര അവിശ്വസനീയമാണെന്നാണ് രാഘവ് ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. ‘‘നഗരത്തിലെ ഏറ്റവും പുതിയതും ഏറ്റവും മികച്ചതുമായ അമ്മയ്ക്ക് ജന്മദിനാശംസകൾ...കാമുകിയിൽ നിന്ന് ഭാര്യയായും നമ്മുടെ കൊച്ചുകുട്ടിയുടെ അമ്മയായും മാറിയ ഈ യാത്ര എത്ര അവിശ്വസനീയമായിരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രാഘവിന്റെ ആശംസ.

Ads by Google
Wednesday 22 Oct 2025 05.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google