Wednesday, March 18, 2026 Last Updated 41 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 04.19 PM

ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകള്‍; അമ്മയുടെ​ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഹൃത്വിക് റോഷന്‍

hrithik-roshan

അമ്മയുടെ 71 ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അമ്മയെ ഹോളിവുഡ് സിനിമയിലെ കഥാപാത്രത്തെ ഉപമിച്ച് എന്റെ ബെഞ്ചമിന്‍ ബട്ടണ്‍ അമ്മ എന്നാണ് ഹൃത്വിക് വിശേഷിപ്പിച്ചത്.

അമ്മയുടെ ക്ലോസപ്പ് ചിത്രമാണ് ഹൃത്വിക് പങ്കുവെച്ചത്. ചുണ്ടില്‍ നേരിയ പുഞ്ചിരിയോടെ , വികാരഭരിതമായ അവരുടെ കണ്ണുകളായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. ‘ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകള്‍ക്ക് വേണ്ടി, പ്രായമാകുന്തോറും ഈ കണ്ണുകള്‍ ഓരോവര്‍ഷവും കൂടുതല്‍ ചെറുപ്പമാകുന്നത് കാണുന്നത് ഈ മകനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമാണ്. എന്റെ ബെഞ്ചമിന്‍ ബട്ടണ്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍.. ഞാന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു’ ഹൃത്വിക് റോഷന്‍ കുറിച്ചു.

ഹൃത്വിക്കിന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷനും ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘എന്നേക്കും നമ്മള്‍ മാത്രമാണ്, ഓരോ ജന്മദിനത്തിലും കൂടുതല്‍ നന്നായി വളരുന്നു ജന്മദിനാശംസകള്‍ പിങ്കി ’എന്നായിരുന്നു ഭാര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാകേഷ് റോഷന്‍ കുറിച്ചത്. നിരവധിപ്പേരാണ് പിങ്കിക്ക് ജന്മദിനാശംസകളറിയിച്ചെത്തുന്നത്.

1971 ലാണ് രാകേഷ് റോഷനും പിങ്കിയും വിവാഹിതരാകുന്നത്. ഹൃത്വിക് റോഷന്‍, സുനൈന റോഷന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

അതേസമയം നിര്‍മാണ രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് ഹൃത്വിക്. തന്റെ ആദ്യ നിര്‍മാണ സംരംഭമായ വെബ് സീരീസില്‍ നായികയായി എത്തുന്നത് നടി പാര്‍വതി തിരുവോത്താണ്. സ്റ്റോം എന്നാണ് സീരീസിന്റെ പേര്. മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ത്രില്ലര്‍ സീരീസാണിതെന്നാണ് വിവരം. അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശര്‍മ, സബ ആസാദ് എന്നിവരും പാര്‍വതിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Ads by Google
Wednesday 22 Oct 2025 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google