Wednesday, March 18, 2026 Last Updated 54 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 02.31 PM

വിവാഹം കഴിഞ്ഞുളള ആദ്യത്തെ ദീപാവലി ആഘോഷമാക്കി ശോഭിതയും നാഗചൈതന്യയും; ചിത്രങ്ങള്‍

sobhita-dhulipala
photo-www.instagram.com/sobhitad/

കഴി‍ഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ ഓരോന്നായി പങ്കുവയ്ക്കുകയാണ് താരങ്ങള്‍. ഏറ്റവും മനോഹരമായ ഒരു ദീപാവലി ആഘോഷമാണ് കഴിഞ്ഞത് എന്ന് ബോധ്യപ്പെടുത്തും വിധമാണ് ശോഭിത പങ്കുവച്ച ചിത്രങ്ങൾ. നാഗ ചൈതന്യയ്ക്കൊപ്പം ഈ വർഷത്തെ ദീപാവലി ആഘോഷം തീർത്തും സ്പെഷ്യലാണ്. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ (തല) ദീപാവലി.

ആചാരങ്ങളിലും ചടങ്ങുകളിലും എല്ലാം ഒരുപാട് വിശ്വസിക്കുന്ന ആളാണ് ശോഭിത, അതുകൊണ്ട് തന്നെ ദീപാവലിയുടെ ചടങ്ങുകൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല എന്ന് ചിത്രങ്ങളിൽ വ്യക്തം. കോലം വരച്ച്, ദീപാവലി വിളക്കുകൾ തെളിയിച്ച് വീട്ടിൽ തന്നെയായിരുന്നു ആഘോഷം. പ്രണയവും വെളിച്ചവുമായിരുന്നു ദിവസത്തിന്റെ പ്രത്യേകത എന്നും കാണാം.

വിവാഹ സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ക്രൂശിക്കപ്പെട്ട ദമ്പതികളായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും. സമാന്തയെ ഉപേക്ഷിച്ച് ശോഭിതയെ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു സൈബർ അറ്റാക്ക്. പല സാഹചര്യങ്ങളിലും സമാന്തയെയും ശോഭിതയെയും താരതമ്യപ്പെടുത്തുന്ന വിധം കമന്റുകളും വീഡിയോകളും കണ്ടു.

എന്നാൽ തന്റെ ഭാര്യ ശോഭിത ഇതൊന്നും അർഹിക്കുന്നില്ല എന്ന് നാഗ ചൈതന്യ വ്യക്തമാക്കി. ഓരോ അഭിമുഖങ്ങളിലും ശോഭിതയോടുള്ള പ്രണയത്തെ കുറിച്ച് വാചാലനാവുന്നതും കാണാമായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ജീവിതത്തിൽ ഇനി തനിക്ക് ശോഭിത ഇല്ലാതെ പറ്റില്ല എന്നും നാഗ ചൈതന്യ പറഞ്ഞിട്ടുണ്ട്.

Ads by Google
Wednesday 22 Oct 2025 02.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google