Wednesday, March 18, 2026 Last Updated 11 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 10.49 AM

ഗാസയില്‍ എന്നും ദീപാവലി; രാം ഗോപാല്‍ വര്‍മയുടെ എക്സ് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനം

ram-gopal-varma-
photo-www.instagram.com/rgvzoomin/

ബോളിവുഡ് സംവിധായകന്‍ രാഗഗോപാല്‍ വര്‍മയുടെ ദീപാവലി പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനം. ദീപാവലി ആശംസ നേര്‍ന്നുകൊണ്ട് തിങ്കളാഴ്ച പങ്കുവെച്ച പോസ്റ്റിനെതിരെയാണ് സമൂഹത്തിന്റെ വിവിധ കോണില്‍നിന്നുളളവര്‍ രംഗത്തെത്തിയത്. മനസ്സാക്ഷിയില്ലാത്താണ് സംവിധായകന്റെ പരാമര്‍ശമെന്നാണ് പലരും പറയുന്നത്.

ഇന്ത്യയില്‍ ഒരുദിവസമാണെങ്കില്‍ ഗാസയില്‍ എന്നും ദീപാവലിയാണ് എന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ എക്‌സ് പോസ്റ്റ്. പോസ്റ്റിനെതിരെ രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ബോളിവുഡ് തിരക്കഥാകൃത്ത് ദറാബ് ഫറൂഖി അടക്കം നിരവധിപ്പേര്‍ രംഗത്തെത്തി. ആഘോഷത്തെ യുദ്ധക്കുറ്റവുമായി താരതമ്യം ചെയ്യുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ദീപാവി ആഘോഷത്തെ ഗാസയിലെ യുദ്ധക്കുറ്റങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒന്നാലോചിച്ച് നോക്കൂ എതായാലും നമുക്കിടയിലുളള പ്രശസ്തരും എന്നാല്‍ വിദ്വേഷികളുമായവരെ തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നമ്മെ സഹായിച്ചു. ഒരാളെ ഇത്രയധികം വിദ്വേഷിയാക്കുന്നത് എന്താണെന്ന് എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല, അതിന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല എന്നായിരുന്നു പ്രിയങ്കാ ചതുര്‍വേദിയുടെ പോസ്റ്റ്. രാംഗോപാല വര്‍മയുടെ പ്രസ്താവനയ്‌ക്കെതിരേ സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

Ads by Google
Wednesday 22 Oct 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google