Wednesday, March 18, 2026 Last Updated 16 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 09.34 AM

നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു; വധു താര

actor, got
photo-www.instagram.com/bineeshbastin/

നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ബിനീഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചത്.

'' ടീമേ... ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും, അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്‌നേഹത്തോടും , വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ '' താര'' എന്നോടൊപ്പം ഉണ്ടാകും... കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം'', ബിനീഷ് കുറിച്ചു.

പത്ത് വര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചല്‍ ജോണ്‍, പോക്കിരിരാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചര്‍, കൊരട്ടി പട്ടണം റെയില്‍വേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിള്‍ ബാരല്‍, തെരി, കാട്ടുമാക്കാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.

Ads by Google
Wednesday 22 Oct 2025 09.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google