Wednesday, March 18, 2026 Last Updated 39 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 08.52 AM

' ബഹളം ഉണ്ടാക്കാന്‍ ചാരയമല്ല ഞാന്‍ നിങ്ങള്‍ക്ക് തന്നത്' ; തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ ഡാന്‍സ് കളിച്ചവരോട് ക്ഷുഭിതനായി മാരി സെല്‍വരാജ്

fans, visit

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ബൈസണ്‍ കാലമാടന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ തിയേറ്റര്‍ വിസിറ്റ് നടത്തുന്നതിനിടെ ഡാന്‍സ് കളിച്ചവരോട് ക്ഷുഭിതനാകുന്ന സംവിധായകന്റെ വീഡിയോ ആണ് വൈറലാകുന്നത്.

സംസാരിക്കുന്നതിനിടെ പ്രേക്ഷകരില്‍ കുറച്ച് പേര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാരി പറഞ്ഞു. ബഹളം ഉണ്ടാക്കാന്‍ ചാരായമല്ല ഞാന്‍ നിങ്ങള്‍ക്ക് തന്നതെന്നും തന്റെ സിനിമ നിങ്ങള്‍ക്ക് പുസ്തകം പോലെയാകണം എന്നാണ് ആഗ്രഹമെന്നും മാരി പറഞ്ഞു.' ഇങ്ങനെ ബഹളം ഉണ്ടാക്കാന്‍ ചാരായമല്ല ഞാന്‍ നിങ്ങള്‍ക്ക് തന്നത്. എന്റെ സിനിമ നിങ്ങള്‍ക്ക് പുസ്തകം പോലെയാകണം എന്ന് ആഗ്രഹിക്കുന്നു.

നിങ്ങള്‍ അത് പഠിക്കണം, മദ്യം നല്‍കി നിങ്ങളെ ഡാന്‍സ് കളിപ്പിക്കാനല്ല ഞാന്‍ വന്നത്, ദയവ് ചെയ്ത് മദ്യം കുടിച്ചതു പോലെ കാണിക്കരുത്...' മാരി സെല്‍വരാജ് പറഞ്ഞു.

ദീപാവി റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രം, പശുപതി, അനുപമ പരമേശ്വരന്‍, ലാല്‍, കലൈയരശന്‍, രജിഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Wednesday 22 Oct 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google