Wednesday, March 18, 2026 Last Updated 13 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 08.22 AM

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യൂട്ട് ലുക്കില്‍ കുഞ്ഞ് ദുവ; ആദ്യമായി മകളുടെ മുഖം കാണിച്ച് ദീപികയും രണ്‍വീറും

share, of
photo-www.instagram.com/deepikapadukone/

ദീപാവലി നാളില്‍ മകളുടെ ചിത്രങ്ങള്‍ ആദ്യമായി പുറത്തുവിട്ട് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. അച്ഛനും അമ്മയ്ക്കുമൊപ്പം നിറച്ചിരിയോടെ ഇരിക്കുന്ന കുഞ്ഞു ദുവയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

അമ്മയുടെ സല്‍വാറിന്റെ നിറമുളള ഉടുപ്പാണ് കുഞ്ഞു ദുവയും അണിഞ്ഞത്. ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

2024 സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ദുവ പിറന്നത്. മകളുടെ ജനനത്തിനു ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ ദീപികയെ പൊതുപരിപാടികളില്‍ കാണാറുളളൂ. മകളുടെ മുഖം വ്യക്തമാക്കുന്ന രീതിയിലുളള ചിത്രങ്ങള്‍ ഒന്നും തന്നെ ഇരുവരും പുറത്തുവിട്ടിരുന്നില്ല. ആദ്യമായി ദുവയുടെ മുഖം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരും.

Ads by Google
Wednesday 22 Oct 2025 08.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google