Wednesday, March 18, 2026 Last Updated 42 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 04.29 PM

എക്‌സ്ട്രാഫിറ്റിങ് ഉപയോഗിക്കാന്‍ മറന്നതല്ല, ഒടുവില്‍ ഞാന്‍ അത് നേടി; ശരീരഭാരം കുറച്ചതിനെക്കുറിച്ച് അന്ന രാജന്‍

anna-reshma-rajan
photo-www.instagram.com/annaspeeks/

ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജന്‍. ഉദ്ഘാടന വേളകളില്‍ ആളുകളുടെ പരിഹാസ കമന്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് താരം പ്രതികരിച്ചത്. ഇത് എക്‌സ്ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ലെന്നും കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും അന്ന വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി വെളിപ്പെടുത്തി.

‘സുഹൃത്തുക്കളെ ഞാന്‍ എക്‌സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാന്‍ മറന്നതല്ല എന്റെ ഭാരം കുറയ്ക്കാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ച. ഇപ്പോള്‍ എന്റെ വണ്ണം കുറഞ്ഞു. എനിക്കിപ്പോള്‍ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യകരമായതായി തോന്നുന്നു. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ , ഞാന്‍ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് .തടി കുറച്ചപ്പോള്‍ എനിക്ക് മുമ്പത്തേക്കാള്‍ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോള്‍ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.

ഇപ്പോഴും ഞാന്‍ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞാന്‍ എക്‌സട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന രീതിയിലുളള കമന്റുകള്‍ കാണാറുണ്ട് സത്യം പറഞ്ഞാല്‍ ഞാന്‍ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന യഥാര്‍ഥ ഞാന്‍, ഒടുവില്‍ ഞാന്‍ അത് നേടി.

എല്ലാ യൂട്യൂബര്‍മാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും , ഞാന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുളള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നത് കൊണ്ടാണ്. അതിനാല്‍ ദയവായി തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുളളവരെ വേദനിപ്പിക്കുരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക പക്ഷേ അത് ദയയുളളതായിരിക്കട്ടെ’ അന്ന രാജന്‍ കുറിച്ചു.

Ads by Google
Tuesday 21 Oct 2025 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google