Wednesday, March 18, 2026 Last Updated 36 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 03.32 PM

മൂന്ന് തവണ സെക്ഷ്വല്‍ അബ്യൂസ്സ് നേരിടേണ്ടി വന്നിട്ടുണ്ട്, അതില്‍ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്; തുറന്നു പറഞ്ഞ് നിഹാല്‍ പിളള

nihal-pillai
photo-www.instagram.com/nihalpillai/

കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നിഹാല്‍ പിളള. എട്ടാം വയസ്സിലും പിന്നീട് കൗമാരത്തിലും കുവൈറ്റില്‍ വെച്ചും താന്‍ അതിക്രമത്തിനിരയായെന്നു താരം വെളിപ്പെടുത്തി.

‘ഇത് ആരോടെങ്കിലും തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വല്‍ അബ്യൂസ്സ് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്. ഞാന്‍ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീടുണ്ടായിരുന്നു. അന്ന് എനിക്ക് എട്ടോ , ഒമ്പതോ വയസ്സ് മാത്രമേ പ്രായമുളളൂ.

അവിടെ ജോലി ചെയ്യുന്ന ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് പോലെയായിരുന്നു ഈ വീട്. അവിടെയായിരുന്നു കൂട്ടുകാരു കൂടി കളിക്കാന്‍ പോകുന്നത്. കടയിലെ ഒരാള്‍ ഞങ്ങളെ ഫുട്‌ബോളിന്റെ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കര്‍ തരാമെന്നു പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാല്‍ ഇതിലും വലിയ സ്റ്റിക്കര്‍ തരാമെന്ന് പറഞ്ഞു.

അയാള്‍ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചോ അതോ പിടിക്കാന്‍ ശ്രമിക്കുകയാണോ ചെയ്തതെന്ന് എനിക്ക് കൃത്യം ഓര്‍മയില്ല. എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്‌സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ സംഭവത്തിനു ശേഷം ആ വീട്ടില്‍ ഭയങ്കര ബഹളമായിരുന്നു. ഏതോ കുട്ടി വീട്ടില്‍ പോയി പറഞ്ഞിട്ട് അവരുടെ മാതാപിതാക്കള്‍ വന്ന് ബഹളം വെച്ചതാണ്. ആ റൂമിന്റെ സ്‌മെല്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതൊരു ട്രോമ തന്നെയാണ്.

പിന്നീട് ഞാന്‍ കുവൈറ്റിലേക്ക് പോയി. അവിടെ വെച്ച് ഒരാള്‍ എന്റെ കഴുത്തില്‍ പിടിച്ചു. അന്ന് ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്. പിന്നെ അയാള്‍ പതിയെ എന്റെ പാന്റ്‌സിന് അടുത്തേക്ക് പോയി. അയാള്‍ എന്നേക്കാള്‍ വലിയ ശക്തനാണ്. ഉടനെ അയാളുടെ ശ്രദ്ധ മാറ്റി , കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.

മൂന്നാം തവണ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്. കാറില്‍ ഒരു ഡ്രൈവ് പോകാമെന്നു പറഞ്ഞ് ഒരാള്‍ വിളിച്ചു. പക്ഷേ ആ പ്രായമായപ്പോഴേക്കും അതൊക്കെ എന്താണെന്ന് മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ഇതൊക്കെ ഒരു ട്രോമയായി എന്റെ മനസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരുപാട് കുട്ടികള്‍ ഇപ്പോള്‍ ഇങ്ങനെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇതൊക്കെ തുറന്നു പറയണമെന്ന് തോന്നിയത് ’നിഹാലിന്റെ വാക്കുകള്‍.

പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് നിഹാല്‍ പിളള. പൂര്‍ണിമ ഇന്ദ്രജിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭര്‍ത്താവു കൂടിയാണ് നിഹാല്‍.

Ads by Google
Tuesday 21 Oct 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google