Wednesday, March 18, 2026 Last Updated 11 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 11.45 AM

മഞ്ഞ അനാര്‍ക്കലിയില്‍ സുന്ദരിയായി കിയാര, മഞ്ഞ കുര്‍ത്തിയിലും പൈജാമയിലും തിളങ്ങി സിദ്ധാര്‍ഥ്; മാതാപിതാക്കളായതിനുശേഷമുളള ആദ്യത്തെ ദീപാവലി ആഘോഷമാക്കി താരദമ്പതികള്‍

kiara-advani
photo-www.instagram.com/kiaraaliaadvani/

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും. കഴിഞ്ഞ ജൂലൈ 15 നായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറി എന്ന കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ച വിവരം ഇരുവരും പങ്കുവെച്ചത്.

ഇപ്പോഴിതാ മാതാപിതാക്കളായതിനു ശേഷമുളള ആദ്യത്തെ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ഹൃദ്യമായൊരു വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു കിയാര ദീപാവലി ആശംസകള്‍ നേര്‍ന്നത്.

താരദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് ഊഷ്മളമായി പുഞ്ചിരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ദീപാവലി ആശംസകള്‍. സ്‌നേഹം, വെളിച്ചം, സൂര്യപ്രകാശം ’എന്നാണ് വീഡിയോയ്‌ക്കൊപ്പം കിയാര കുറിച്ചത്. പശ്ചാത്തലത്തില്‍ ‘ഹാപ്പി ദീപാവലി’ എന്ന ഗാനവും കേള്‍ക്കാം.

മഞ്ഞ അനാര്‍ക്കലിയില്‍ അതി സുന്ദരിയായണ് കിയാര വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലെ കുര്‍ത്തയും വെളുത്ത പൈജാമയുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചെത്തുന്നത്.

ഷേര്‍ഷാ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കിയാരയും സിദ്ധര്‍ഥും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹം വരെ ആ ബന്ധം ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. 2023 ഫ്രെബ്രുവരിയില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.

അതേസമയം പരം സുന്ദരി എന്ന ചിത്രമാണ് സിദ്ധര്‍ഥിന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് ആണ് കിയാരയുടെ പുതിയ ചിത്രം.

Ads by Google
Tuesday 21 Oct 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google