Wednesday, March 18, 2026 Last Updated 13 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 10.27 AM

24 വര്‍ഷങ്ങള്‍ക്കു ശേഷവും അതേ സ്വാഗ്, അതേ ഊർജം; ‘ആള്‍ത്തോട്ട ഭൂപതി’ക്ക് ചുവടുവെച്ച്‌ സിമ്രാൻ; ഒരിക്കലും അവസാനിക്കാത്ത ആവേശം എന്ന് ആരാധകർ

ഇന്നും പ്രേക്ഷകർക്ക് ആവേശമാണ് ‘ആൾത്തോട്ട ഭൂപതി’ എന്ന വിജയ് - സിമ്രാൻ കോമ്പോ സോങ്. ഇപ്പോഴിതാ 24 വർഷങ്ങൾക്കിപ്പുറം ഈ പാട്ടിന് ചുവടു വയ്ക്കുകയാണ് സിമ്രാൻ.
Simran, aalthotta bhoopathi song, vijay
Simran shakes legs for aalthotta bhoopathi song (Image Source: Instagram)

ഒരു കാലത്ത് തമിഴ് സിനിമയിൽ തരംഗമായിരുന്നു സിമ്രാൻ. താരത്തിന്റെ സ്ക്രീൻ പ്രെസെൻസും ഡാൻസ് നമ്പറുകളും യൂത്തിന് ഹരമായിരുന്നു. ആക്കൂട്ടത്തിൽ അന്നത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതായിരുന്നു വിജയ് നായകനായ 'യൂത്ത്' എന്ന തമിഴ് ചിത്രത്തിലെ 'ആള്‍ത്തോട്ട ഭൂപതി' എന്ന ഗാനം. എക്കാലത്തെയും ഹിറ്റായ ഈ ഗാനത്തിൽ സിമ്രാന്റെ ഡാൻസ് സ്റ്റെപ്പുകള്‍ ആരാധകർ ഏറ്റെടുത്താണ്.
ഇപ്പോഴിതാ ചിത്രം തീയേറ്ററുകളില്‍ എത്തിയിട്ട് 24 വർഷങ്ങള്‍ക്കിപ്പുറം ‘ആള്‍ത്തോട്ട ഭൂപതി’ ഗാനത്തിലെ ചുവടുകള്‍ വീണ്ടും സിമ്രാൻ പുനരാവിഷ്കരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ലണ്ടനില്‍ വെച്ച്‌ സഹനർത്തകർക്കൊപ്പമാണ് സിമ്രാന്‍ ഈ ഗാനത്തിന് ചുവടു വച്ചത്. ‘‘24 വർഷങ്ങൾക്ക് ശേഷവും ലണ്ടനേഴ്സിനൊപ്പം ഇപ്പോഴും താളം പിടിക്കുന്നു...’’ എന്ന ക്യാപ്ഷൻ നൽകിയാണ് താരം വീഡിയോ പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാമില്‍ മാത്രം ഈ വീഡിയോ മൂന്ന് മില്യണിലധികം പേരാണ് നിലവിൽ കണ്ടത്. നിരവധി പ്രമുഖ താരങ്ങളും സിനിമാ രംഗത്തുള്ളവരും ആരാധകരും വീഡിയോക്ക് അഭിനന്ദനങ്ങൾ കുറിക്കുന്നുണ്ട്. ‘ഐക്കോണിക്’ എന്നാണ് ഗായിക ചിന്മയി വീഡിയോയ്ക്ക് താഴെ കുറിച്ചത്.
‘മാഡം, നിങ്ങള്‍ ഒരു ഇതിഹാസമാണ്. നിങ്ങളും വിജയ് സാറും ഒരിക്കല്‍ കൂടി ഈ ഗാനത്തിന് ഒരുമിച്ച്‌ നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, ‘ഒരിക്കൽ ഒരു രാജ്ഞി എപ്പോഴും ഒരു രാജ്ഞി തന്നെ’, ‘എന്റെ കണ്ണുകള്‍ താങ്കളെയല്ലാതെ മറ്റാരെയും നോക്കുന്നില്ല, അതേ എനര്‍ജി തന്നെ’ എന്നതടക്കമാണ് കമന്റുകള്‍. സിമ്രാൻ ഒരു മികച്ച നർത്തകിയാണ്, ഈ പാട്ടിനോടുള്ള അവരുടെ ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നും പലരും കമന്റ് ചെയ്തു. ഇപ്പോഴും ഈ ഗാനം പ്രേക്ഷക ഹൃദയങ്ങളില്‍ തരംഗമാണ് എന്നുള്ളതിന്റെ തെളിവാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

Ads by Google
Tuesday 21 Oct 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google