Wednesday, March 18, 2026 Last Updated 3 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 19 Oct 2025 04.21 PM

' എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസം' ; കുറിപ്പുമായി കാവ്യ മാധവന്‍

mother, and
photo-www.facebook.com/KavyaMadhavan

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്് താരം. ഇന്ന് കാവ്യയുടെ അമ്മ ശ്യാമളയുടെയും മഹാലക്ഷ്മിയുടെയും ജന്മദിനമാണ്.

ഇരുവര്‍ക്കും പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കാവ്യ. ' ഈ ദിനത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണ്- എന്റെ അമ്മയും മകളും.'- എന്ന അടിക്കുറിപ്പോടെ അമ്മയ്ക്കും മഹാലക്ഷ്മിക്കുമൊപ്പമുളള ചിത്രം കാവ്യ പങ്കുവെച്ചു.

2018 ഒക്‌ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. കാവ്യയും മകളും ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കാവ്യയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ശ്യാമളയ്ക്കും മഹാലക്ഷ്മിക്കും ആശംസയറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Sunday 19 Oct 2025 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google