Wednesday, March 18, 2026 Last Updated 6 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 19 Oct 2025 11.38 AM

‘ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലും അവര്‍ ഒന്നിച്ചു നിന്നു’: മാരി സെൽവരാജ്- പാ രഞ്ജിത്തിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച് സന്തോഷ് നാരായണൻ

and, for

‘ബൈസൺ കാലാമാടൻ്റെ’ റിലീസിന് പിന്നാലെ മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും പ്രശംസിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. സന്തോഷ് തൻ്റെ എക്സിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും ‘വിപ്ലവകാരികൾ’ എന്നാണ് വിശേഷിപ്പിച്ചത്.

അവർ ഒരുമിച്ച് നടത്തിയ യാത്രയും, ‘പരിയേറും പെരുമാൾ’ സൃഷ്ടിച്ച വിജയവും പിന്നെ വീണ്ടും ‘ബൈസൺ’ ഉണ്ടാക്കിയ സന്തോഷവും അഭിമാനവും അദ്ദേഹം തുറന്നു പറഞ്ഞു. “ജാതി രാഷ്ട്രീയമെന്ന് ആരോപിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പോലും ഞങ്ങൾ വീണ്ടും ഒന്നായി നിൽക്കുന്നു” എന്നായിരുന്നു സന്തോഷ് നാരായണൻ്റെ വാക്കുകൾ.

2011-ൽ പാ. രഞ്ജിത്തും താനും ആശുപത്രിയിൽ ഭാവിയെക്കുറിച്ച് ആലോചിച്ച് കണ്ണീരോടെ നിൽക്കുകയായിരുന്നു. ഒരു അവസരവുമില്ലാതെ നിറയെ സ്വപ്നങ്ങളുമായി നില്‍ക്കുകയായിരുന്നുവെന്ന് സന്തോഷ് ഓര്‍ത്തു.

പിന്നീട് 2018ൽ, ‘പരിയേറും പെരുമാൾ’ പുറത്തിറങ്ങിയപ്പോൾ, “രഞ്ജിത്ത് ഇതിനകം തന്നെ ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയിരുന്നു. മാരി തൻ്റെ ആദ്യ സിനിമയിലൂടെ തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നിനെ സൃഷ്ടിച്ചു.” എന്നും സന്തോഷ് കുറിച്ചു.

എന്നാൽ അതിനുശേഷമുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും “ജാതി രാഷ്ട്രീയം കളിക്കുകയാണ്” എന്നാരോപണങ്ങളുമായി അവർ നേരിട്ട ആക്രമണങ്ങൾക്കിടയിലും അവർ വീണ്ടും ‘ബൈസൺ’ ഉണ്ടാക്കിയെന്ന് സന്തോഷ് പറഞ്ഞു.

Ads by Google
Sunday 19 Oct 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google