Wednesday, March 18, 2026 Last Updated 4 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 03.11 PM

നിങ്ങളുടെ തലച്ചോര്‍ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല; പേളിയെ പുകഴ്ത്തി പ്രദീപ്

pradep

ഡ്രാഗണ്‍, ലവ്, ടുഡേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥന്‍. ഡ്യൂഡ് എന്ന ആക്ഷന്‍ റൊമാന്റിക് ചിത്രമാണ് പ്രദീപിന്റേതായി ഇപ്പോള്‍ പുറത്തുവന്ന സിനിമ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ പേര്‍ളി മാണിയെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പേര്‍ളിയെ പോലെ ഒരു എന്റര്‍ടെയ്‌നറെ താന്‍ കണ്ടിട്ടില്ലെന്നും വളരെ നാച്ചുറല്‍ ആണ് അവര്‍ എന്നുമാണ് പ്രദീപ് പറഞ്ഞത്. പേര്‍ളി മാണി ഷോയിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.

നിങ്ങളെ പോലെ ഒരു എന്റര്‍ടെയ്‌നറെ ഞാന്‍ കണ്ടിട്ടേ ഇല്ല. നിങ്ങളുടെ ബ്രെയിന്‍ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഓരോ സെക്കന്‍ഡിലും വളരെ പെട്ടെന്നാണ് കൗണ്ടര്‍ ഡയലോഗുകള്‍ പറയുന്നത്. അത് നാച്ചുറല്‍ ആയി വരുന്നതെന്നാണ് ഞാന്‍ കരുതുന്നത്', പ്രദീപിന്റെ വാക്കുകള്‍. താങ്കളെ ഞാന്‍ ഇപ്പോള്‍ തന്നെ ദത്തെടുത്തിരിക്കുന്നു എന്ന് തമാശരൂപേണ പേര്‍ളി പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, ഡ്യൂഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. 10 കോടിയാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷന്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പ്രദീപിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ്. നേരത്തെ പ്രദീപിന്റെ തന്നെ സിനിമയായ ഡ്രാഗണ്‍ നേടിയ 7.6 കോടിയെ ഇതോടെ ഡ്യൂഡ് മറികടന്നു. വമ്പന്‍ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 431.26K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇതില്‍ 195.71K ടിക്കറ്റുകള്‍ പ്രീ സെയിലൂടെ മാത്രം നേടിയതാണ്. 27 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ റിലീസിന് മുന്‍പ് തന്നെ മുടക്ക് മുതല്‍ തിരിച്ചുപിടിച്ചിരുന്നു. 35 കോടി രൂപയാണ് സിനിമയുടെ നേട്ടം. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് സിനിമ നേടിയത്. ഒരു കോടിയ്ക്ക് അടുത്താണ് ഡ്യൂഡിന്റെ കേരള കളക്ഷന്‍.

കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

Ads by Google
Saturday 18 Oct 2025 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google