Wednesday, March 18, 2026 Last Updated 2 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 12.12 PM

ഞങ്ങളുടെ പൊന്നുമോൾ ‘പൊന്നു’ വിന്റെ ജന്മദിനം; ചിത്രം പങ്കുവെച്ച് നടന്‍ പ്രേം കുമാര്‍

actor premkumar
photo-www.facebook.com/actorpremkumarofficial

മലയാളി പ്രേക്ഷകരെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച നടനാണ് പ്രേം കുമാര്‍. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സഹനടനയുമെല്ലാം പ്രേം കുമാര്‍ വേഷമിട്ടു. തൊണ്ണൂറുകളില്‍ സീരിയല്‍ അഭിനയത്തില്‍ നിന്നാണ് പ്രേംകുമാര്‍ സിനിമയിലേക്ക് എത്തുന്നത്.

കലാസാഹിത്യ രംഗങ്ങളില്‍ കോളേജ് കാലം മുതല്‍ തന്നെ സജീവമായിരുന്ന പ്രേംകുമാര്‍ തന്റെ മികച്ച അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകങ്ങളിലൂടെ ആയിരുന്നു ആദ്യ കാലങ്ങളില്‍ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്.

വളരെ ചെറുപ്പത്തില്‍ തന്നെ ആകാശവാണിയുടെയും ദൂരദര്‍ശന്റയും പാനല്‍ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുളള നടന്‍ കൂടിയാണ് പ്രേംകുമാര്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിലെ ലമ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പുരസ്‌കാരങ്ങള്‍ക്കും പ്രേംകുമാര്‍ അര്‍ഹനായിട്ടുണ്ട്.

ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു കുടുംബചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ‘ഞങ്ങളുടെ പൊന്നുമോള്‍ 'പൊന്നു' വിന്റെ ജന്മദിനം ഇന്ന്ഒക്ടോബര്‍ 17 ,പ്രേoകുമാര്‍ - ജിഷപ്രേം’ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് പ്രേംകുമാര്‍ കുറിച്ചത്. ജമൈമ എന്നാണ് മകളുടെ പേര്.

വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം കാത്തിരുന്നിട്ടും കുഞ്ഞുണ്ടാവാതെ ഇരുന്ന തങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ ലഭിച്ച കുഞ്ഞാണിതെന്ന് പ്രേംകുമാര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നിരവധിപ്പേരാണ് കുഞ്ഞിന് ആശംസകളറിയിച്ച് കമന്റ് ബോക്‌സിലെത്തുന്നത്.

Ads by Google
Saturday 18 Oct 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google