Wednesday, March 18, 2026 Last Updated 6 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.41 AM

'ദംഗല്‍' താരം സൈറ വസീം വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് നടി

zaira-wasim

ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. സ്വകാര്യ നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.

ഖുബൂല്‍ ഹേ എന്ന് കുറിച്ചുകൊണ്ടാണ് രണ്ട് ചിത്രങ്ങള്‍ സൈറ പങ്കുവെച്ചത്. സൈറ വസീമും വരനും നില്‍ക്കുന്ന മുഖം വെളിപ്പെടുത്താതെയുളള ചിത്രവും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്.

ചിത്രത്തില്‍ സൈറയും ഭര്‍ത്താവും രാത്രിയിലെ ആകാശത്തിന് താഴെ ചന്ദ്രനെ നോക്കി നില്‍ക്കുന്നത് കാണാം. സ്വര്‍ണ നൂലുകൊണ്ട് മനോഹമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുളള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന്‍ ക്രീം നറിത്തിലുളള ഷെര്‍വാണിയും അതിന് ചേര്‍ന്ന് സ്‌റ്റോളും അണിഞ്ഞിട്ടുണ്ട്.

2016 ല്‍ ആമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ഗുസ്തിതാരം ഗീത ഫോഗട്ടിന്റെ കുട്ടിക്കാലം ആണ് സൈറ അവതരിപ്പിച്ചത്.തുടര്‍ന്ന് ആമിര്‍ ഖാന്റെ തന്നെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിരൂപക പ്രശംസയും നിരവധി അവാര്‍ഡുകളും നേടി. പ്രിയങ്ക ചോപ്രയോടൊപ്പം 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലും സൈറ അഭിനയിച്ചു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലെ അഭിനയത്തിലൂടെ സൈറ നേടിയത്. എന്നാല്‍ 2019 ല്‍ സൈറ അഭിനയം നിര്‍ത്തുകയും പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. നിരവധി പേരാണ് സൈറക്ക് ആശംസകളുമായി എത്തുന്നത്.

Ads by Google
Saturday 18 Oct 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google