Wednesday, March 18, 2026 Last Updated 9 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 02.03 PM

കാന്താരയിലെ കനകവതി ലുക്ക് റിക്രിയേറ്റ് ചെയ്ത് ശാലു മേനോന്‍; ചെറിയ ശ്രമമെന്ന് താരം; യോദ്ധാവായ രാജ്ഞി തന്നെയിതെന്ന് കമന്റുകള്‍

മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയും നര്‍ത്തകിയുമാണ് ശാലു മേനോന്‍. ഇപ്പോഴിതാ ‘കാന്താര’യിലെ കനകവതിയുടെ ലുക്ക് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം.
Shalu Menon, Kanakavathi in ‘Kanthara’
Shalu menon (Image Source: instagram)

പ്രേക്ഷകര്‍ക്ക് മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കുകയാണ് പാന്‍ ഇന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഋഷഭ് ഷെട്ടി സംവിധാനം നായകനായ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’. ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്ന കാന്താര പ്രീക്വലിനെ ഓരോ കഥാപാത്രങ്ങളും തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
നായകനൊപ്പം തന്നെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് രുക്മിണി വസന്തിന്റെ നായിക കഥാപാത്രം. കെട്ടിലും മട്ടിലും രൂപഭാവങ്ങളിലും ഒരു രാജ്യം ഭരിക്കാന്‍ തീര്‍ത്തും അനുയോജ്യയായ രാജകുമാരി കനകവതിയായി രുക്മിണി ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റായി മാറുന്നുണ്ട്. കനകവതിയുടെ ഡ്രെസിംഗ് സ്റ്റൈലും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ കാന്താരയിലെ കനകവതിയുടെ ലുക്ക് കൊണ്ടുവരുകയാണ് അഭിനേത്രിയും നര്‍ത്തകിയുമായ ശാലു മേനോന്‍. രൂപത്തിലും വസ്ത്രധാരണത്തിലും മാത്രമല്ല ഭാവങ്ങളിലും ആ ഷാര്‍പ്പ് ലുക്ക് കൊണ്ടുവരാന്‍ ശാലു മേനോന് കഴിയുന്നുണ്ട്. പട്ടു സാരിയും ട്രഡീഷണല്‍ ഓര്‍ണമെന്റ്സും ധരിച്ച ശാലു മേനോന്‍ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്. ‘‘കാന്താര ഫീവര്‍...ഒരു ചെറിയ ശ്രമം... ദയവായി ക്ഷമിക്കൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശാലു മേനോന്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഋഷഭ് ഷെട്ടിയെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. ഓഫ് ഷോള്‍ഡര്‍ ബ്ലൗസും പല്ലുവിന്റെ സ്റ്റൈലുമാണ് ഈ സാരി ​ഡ്രേപ്പിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. കനകവതിയുടെ അതേ സ്റ്റൈല്‍ ഈ ചിത്രങ്ങളിലൂടെ ശാലു മേനോന്‍ ശരിക്കും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്. ശരിക്കും രാജ്ഞി തന്നെയാണ് എന്നാണ് കൂടുതല്‍ കമന്റുകളും.

Ads by Google
Friday 17 Oct 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google