Wednesday, March 18, 2026 Last Updated 6 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 11.44 AM

' പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാന്‍ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്' ; കുറിപ്പുമായി സംവിധായിക

movie, release

നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. വെളളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണിതെന്ന് അവര്‍ എഴുതി.

'തിയേറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ് . നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ് . സിനിമ തിയേറ്ററിൽ തന്നെ കാണണം .. അഭിപ്രായം അറിയിക്കണം .. കൂടെയുണ്ടാവണം ... ' - റത്തീനയുടെ വാക്കുകള്‍

മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Ads by Google
Friday 17 Oct 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google