Wednesday, March 18, 2026 Last Updated 4 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 11.09 AM

നിബന്ധനകള്‍ ലംഘിച്ച് സിനിമ പുറത്തിറക്കി; നിര്‍മാണക്കമ്പനിക്ക് നടന്‍ വിശാല്‍ 21.29 കോടി തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്

case, repayment

ചെന്നൈ: നിര്‍മാണക്കമ്പനിയായ ലൈക്കയുടെ പരാതിയില്‍ നടന്‍ വിശാല്‍ 30 ശതമാനം പലിശസഹിതം 21.29 കോടി രൂപ തിരിച്ചുനല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പണം മുഴുവനായും നല്‍കുന്നതുവരെ വിശാലിന്റെ സിനിമകളുടെ എല്ലാ അവകാശങ്ങളും ലൈക്ക പ്രൊഡക്ഷന്‍സിന്റെ നിയന്ത്രണത്തില്‍ തുടരണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍വാദം വെളളിയാഴ്ച നടക്കും.

സിനിമാനിര്‍മാണത്തിന് പണം നല്‍കുന്ന അന്‍ബു ചെഴിയാന്റെ ഗോപുരം ഫിലിംസില്‍ നിന്ന് ലൈക്കയുടെ പേരില്‍, ഫിലിം ഫാക്ടറി എന്ന തന്റെ നിര്‍മാണക്കമ്പനിക്കായി വിശാല്‍ പണം വായ്പയെടുത്തിരുന്നു. പണം മുഴുവനായും തിരിച്ചുനല്‍കുന്നതുവരെ വിശാലിന്റെ സിനിമകളുടെ അവകാശങ്ങള്‍ ലൈക്കയ്ക്കാണെന്ന കരാര്‍പ്രകാരമായിരുന്നു ഇത്.

എന്നാല്‍, വിശാല്‍ നിബന്ധനകള്‍ ലംഘിച്ച് ചിത്രങ്ങള്‍ പുറത്തിറക്കിയെന്നാരോപിച്ച് ലൈക്ക കോടതിയെ സമീപിച്ചു. ഇതിനിടയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന ' മഗുഡം' എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

Ads by Google
Friday 17 Oct 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google