Wednesday, March 18, 2026 Last Updated 10 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 08.54 AM

‘താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്’; ജയസൂര്യയുടെ ചിത്രങ്ങളുമായി ഭാര്യ സരിത

jayasurya-
photo-www.instagram.com/sarithajayasurya/

കഴിഞ്ഞ ദിവസമാണ് ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'ആട് 3' ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഷാജി പാപ്പൻ ഗെറ്റപ്പിൽ എത്തിയ ജയസൂര്യയുടെ വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി താടി ലുക്കിലായിരുന്നു ജയസൂര്യ. കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നടൻ താടി ലുക്ക് മെയിന്റൈൻ ചെയ്തത്. വർഷങ്ങൾക്കു ശേഷം താടി ലുക്ക് ഉപേക്ഷിച്ച് ഷാജി പാപ്പൻ ലുക്കിലേക്ക് തിരിച്ചെത്തിയ ജയസൂര്യയുടെ മേക്കോവറിലുള്ള സന്തോഷം പങ്കിടുകയാണ് നടന്റെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ.

"താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്....," എന്ന തലക്കെട്ടോടെയാണ് സരിത ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. താടിയെടുക്കുന്നതിനു മുൻപുള്ള ചിത്രങ്ങളും ശേഷമുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമാസ്വാദനം സമ്മാനിക്കുകയും ചെയ്ത ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ 'ആട്' ഒന്നും രണ്ടും ഭാഗങ്ങൾ. 8 വർഷത്തിനു ശേഷമാണ് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി വേഷമിടുന്നത്. മലയാളികൾക്കിടയിൽ പ്രത്യേക ആരാധകവൃന്ദം തന്നെയുള്ള കഥാപാത്രമാണ് ഷാജി പാപ്പാൻ.

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് ആട് 3. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Ads by Google
Friday 17 Oct 2025 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google