Wednesday, March 18, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 07.09 AM

‘യെസ് ഐ ആം മാരീഡ്...’ താന്‍ വിവാഹിതയായ സന്തോഷം പങ്കിട്ട് അഭിനേ​‍ത്രിയും ഇന്‍ഫ്ലുവന്‍സറുമായ അര്‍ച്ചന കവി; ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട റിക്ക് വര്‍ഗീസാണ് വരന്‍

അഭിനേത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അര്‍ച്ച കവി വിവാഹിതയായി. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട റിക്ക് വര്‍ഗീസിനെ താന്‍ വിവാഹം ചെയ്ത സന്തോഷം വിവാഹചിത്രങ്ങളടക്കം പങ്കിട്ട് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
Archana Kavi, Rick Varghese
Archana Kavi married to Rick Varghese (Image Source: Instagram)

ലാല്‍ ജോസ് ചിത്രമായ ‘നീലത്താമര’യിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ് അര്‍ച്ചന കവി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച അഭിനയം കാഴ്ച വച്ച അര്‍ച്ചനയെ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനവധി കഥാപാത്രങ്ങള്‍ അര്‍ച്ചന ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലെ മികച്ച പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകര്‍ക്ക് വീണ്ടും പ്രിയങ്കരിയായി. തിരിച്ചുവരവിനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പില്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ നേരിട്ട വ്യക്തിപരമായ പ്രതിസന്ധികളെക്കുറിച്ച് അര്‍ച്ചന തുറന്നു പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ച്ചന തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. റീല്‍സ് വീഡിയോയടക്കം ചെയ്ത് കാഴ്ച്ചക്കാര്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കാന്‍ അര്‍ച്ചന എപ്പോഴും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കിടുകയാണ് അര്‍ച്ചന കവി. താന്‍ വിവാഹിതയായ സന്തോഷമാണ് അര്‍ച്ചന പങ്കിട്ടിരിക്കുന്നത്. നേരത്തെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ വിവാഹിതയാകുന്നുവെന്ന് താരം സൂചന നല്‍കിയിരുന്നു. എങ്കിലും വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഈ വാര്‍ത്ത എത്തിയത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട റിക്ക് വര്‍ഗീസ് ആണ് അര്‍ച്ചനയുടെ വരന്‍. ‘യെസ് ഐ ആം മാരീഡ്...’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അര്‍ച്ചന കുറിച്ചത്.
‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി, എല്ലാവര്‍ക്കും അതിന് കഴിയട്ടെ...’ എന്നുമാണ് അര്‍ച്ചന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ അര്‍ച്ചനയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസകള്‍ കുറിക്കുന്നുണ്ട്.
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. സ്റ്റാൻഡ് അപ്പ് കൊമേ‍ഡിയൻ അബീഷ് മാത്യുവിനെയാണ് അർച്ചന കവി ആദ്യം വിവാഹം ചെയ്തത്. 2016 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളില്ലാതെ രമ്യമായാണ് ഇവർ പിരിഞ്ഞത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ അര്‍ച്ചന കവി വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.

ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്. ടൈം പാസിന് തുടങ്ങിയത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴി‍ഞ്ഞ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി...’ എന്ന കുറിപ്പോടെയാണ് അര്‍ച്ചനയുടെയും റിക്കിന്റെയും വിവാഹ ചിത്രം അവര്‍ പങ്കുവച്ചത്. റിക് അര്‍ച്ചനയെ വിവാഹം ചെയ്യുന്ന വിഡിയോയും ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ധന്യ വർമ്മയുടെ അഭിമുഖത്തില്‍ വച്ചാണ് തന്റെ വരനെക്കുറിച്ച്‌ അർച്ചന കവി മനസ്സു തുറന്ന് സംസാരിച്ചത്. റിക്കിനെ പരിചയപ്പെടും മുമ്പ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നത്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നും അര്‍ച്ചന പറയുന്നുണ്ട്.
‘‘കണ്ണൂരില്‍ എന്റെ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ആ സമയത്ത് ഇടയ്ക്ക് ഡേറ്റിംഗ് ആപ്പ് നോക്കും. വെറുതെ ഒരു ടൈം പാസിന് സംസാരിക്കാം എന്ന രീതിയിലായിരുന്നു ആപ്പ് നോക്കിയത്. എന്നാല്‍ ഞങ്ങള്‍ പെട്ടെന്ന് കണക്‌ടായി. എങ്ങനെയായിരിക്കും ഒരുമിച്ചുള്ള ജീവിതം എന്നായിരുന്നു സംസാരിച്ചത്. ഞാനെന്റെ എല്ലാ ട്രോമകളും പങ്കുവച്ചു. ഒരു മകളെ രാജകുമാരിയെ പോലെ പരിഗണിക്കണമെന്ന് പറഞ്ഞ ഒരേയൊരു പുരുഷൻ റിക്ക് ആണ്. എന്നോട് വളരെ നന്നായി പെരുമാറി. മറ്റൊരാളും എന്നോടിങ്ങനെ പെരുമാറിയിട്ടില്ല.
ഇതിന് തൊട്ടുമുമ്പ് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്‌സിനെ കാണാന്‍ പറഞ്ഞു. അവര്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് പോയി. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്‌നമുണ്ടായാല്‍ നമ്മള്‍ ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും.
റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന്‍ നേരത്തെ വിവാഹിതനായിരുന്നില്ല. റിക്കിന്റേത് ആദ്യ വിവാഹമാണ്. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷെ അവന്റെ പാരന്റ്‌സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.
ഞാനൊരു ഫാമിലി പേഴ്‌സണ്‍ ആണ്. കുടുംബവും ഞാനും വളരെ ക്ലോസ് ആണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന്‍ ഭയങ്കര സ്വീറ്റ് ആണ്. വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്. എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല, വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്...’’ അര്‍ച്ചന കവി പറയുന്നു.

Ads by Google
Friday 17 Oct 2025 07.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google