Wednesday, March 18, 2026 Last Updated 5 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 06.18 PM

സായിച്ചൻ...ഒരു അപൂർണ്ണ സ്വപ്നമെന്ന് കുറിച്ച് എഐ ചിത്രവുമായി വൈഷ്ണവി സായ്കുമാര്‍; നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ എന്ന് കമന്റ്; അച്ഛനെ മാറ്റാനാവില്ലല്ലോ എന്ന് താരപുത്രി

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് സായ്കുമാര്‍. ആദ്യഭാര്യയും മകളുമായി യാതൊരു ബന്ധവും സായ്കുമാറിനില്ല. എന്നാല്‍ ഇപ്പോഴിതാ അച്ഛനൊപ്പമുള്ള എഐ ഇമേജ് പങ്കിടുകയാണ് മകള്‍ വൈഷ്ണവി സായ്കുമാര്‍.
Saikumar, Vaishnavi Saikumar, Bindu panicker
Vaishnavi Saikumar with father Saikumar (Image Source: Instagram)

അഭിനയകുലപതി കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ​കൊച്ചുമകള്‍, മലയാള സിനിമാ​പ്രേക്ഷകരുടെ പ്രിയ താരം സായ്കുമാറിന്റെ മകള്‍ എന്നീ വിശേഷണങ്ങളൊക്കെയുണ്ടെങ്കിലും അഭിനയമേഖലയില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരമാണ് വൈഷ്ണവി സായ്കുമാര്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വൈഷ്ണവി. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ ദുര്‍ഗയെന്ന വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തിയത്. പിന്നീടി​​ങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വൈഷ്ണവി അവതരിപ്പിച്ചു.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും സായ്കുമാറെന്ന അച്ഛന്റെ സ്നേഹം മതിയാവോളം ചേര്‍ത്തുപിടിക്കാന്‍ ​വൈഷ്ണവിക്ക് കഴിഞ്ഞിട്ടില്ല. 2007 ലാണ് ഭാര്യ പ്രസന്നയുമായിട്ടുള്ള വിവാഹബന്ധം സായ്കുമാര്‍ അവസാനിപ്പിച്ചത്. പിന്നീട് വൈഷ്ണവിയുടെ വിവാഹത്തിനു പോലും സായ്കുമാര്‍ പങ്കെടുത്തില്ല എന്നുള്ളത് അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും താനും അച്ഛനും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ ഓര്‍ക്കുകയും ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്യാറുണ്ട് വൈഷ്ണവി. സായ്കുമാറിന്റെ സിനിമയിലെ പല രംഗങ്ങളും തന്റെ കഥാപാത്രങ്ങളുമൊക്കെ കൂട്ടിയിണക്കിയുള്ള കൊളാഷ് ചിത്രങ്ങളും ത്രോബാക്ക് ചിത്രങ്ങളും താരപുത്രി പങ്കിടാറുണ്ട്.
ഇപ്പോഴിതാ അച്ഛനൊപ്പമുള്ള ഒരു എഐ ചിത്രം പങ്കിടുകയാണ് വൈഷ്ണവി. ​സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ച് ഇരിക്കുന്ന സെല്‍ഫി ചിത്രമായിട്ടാണ് വൈഷ്ണവി എഐ ചിത്രം പങ്കിട്ടിരിക്കുന്നത്. ‘‘സായിച്ചൻ... ഒരു പൂർത്തിയാകാത്ത സ്വപ്നം...’’ എന്ന ക്യാപ്ഷന്‍ നല്‍കി സങ്കടപ്പെടുന്ന ഇമോജി നല്‍കിയാണ് വൈഷ്ണവിയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ ഇങ്ങനെയൊരു ചിത്രം ഉടനെ പൂര്‍ത്തിയാകട്ടെ എന്ന് പലരും കുറിക്കുന്നുണ്ട്. ‘ചേച്ചി അച്ചന്റെ ഫോട്ടോ കോപ്പി ആണ്... ലുക്കിലും അഭിനയത്തിലും, അച്ഛനെപോലെതന്നെ ചേച്ചിക്ക് വില്ലൻ വേഷം നന്നായിട്ട് ചെയ്യാൻ കഴിയുന്നുണ്ട്...’ എന്ന കമന്റുകളാണ് അധികവും. എന്നാല്‍ ‘നമ്മളെ വേണ്ടാത്തവരെ നമ്മൾക്കെന്തിനാ...’ എന്ന കമന്റിന് നല്ല മറുപടിയാണ് താരപുത്രി നല്‍കിയിരിക്കുന്നത്. ‘അച്ഛന്‍ എന്നും അച്ഛന്‍ തന്നെയാണ്... അതു മാറ്റാന്‍ പറ്റില്ലല്ലോ...’ എന്നാണ് വൈഷ്ണവി ഈ കമന്റിന് നല്‍കിയ മറുപടി.

Ads by Google
Thursday 16 Oct 2025 06.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google