Wednesday, March 18, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 05.59 PM

‘ഒരു വര്‍ഷത്തിലെ വ്യത്യാസം; ഞങ്ങള്‍ക്ക് കിട്ടിയ മനോഹരമായ സര്‍പ്രൈസ്...’പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തങ്ങളുടെ മുഖം കണ്ട സന്തോഷം പങ്കിട്ട് ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും സംരംഭകയായുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ. ഇ​പ്പോഴിതാ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡിലെ പരസ്യചിത്രത്തില്‍ തന്റെയും ഭര്‍ത്താവിന്റെ അശ്വിന്റെയും മുഖം കണ്ട സന്തോഷം പങ്കിടുകയാണ് ദിയ.
Diya Krishna,Aswin Ganesh
Diya Krishna and Aswin Ganesh (Image Source: Instagram)

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് സുപരിചിതയായതെങ്കിലും പിന്നീട് ഇന്‍ഫ്ലുവന്‍സറായും സംരംഭകയായുമൊക്കെ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത താരപുത്രിയാണ് ദിയ കൃഷ്ണ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടാണ് ദിയ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആദ്യത്തെ പ്രണയവും പ്രണയ പരാജയവും പിന്നീട് കിട്ടിയ പ്രണയം തന്റെ ജീവിതം മാറ്റിമറിച്ചതുമടക്കം എല്ലാം ദിയ പങ്കിട്ടിരുന്നു.
അശ്വിന്‍ തന്നെ പ്രൊപ്പോസ് ചെയ്തത് ഉള്‍പ്പടെ തന്റെ വിവാഹവും ഗര്‍ഭിണിയായ സന്തോഷവും ബേബി ഷവറുമടക്കം എല്ലാ ചടങ്ങുകളും ദിയ തന്റെ വ്ലോഗിലൂടെ പങ്കിട്ടിരുന്നു. ദിയ പങ്കിട്ടതില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ഡെലിവറി വ്ലോഗായിരുന്നു. വിമര്‍ശനങ്ങളൊക്കെ വന്നുവെങ്കിലും കുടുംബത്തോടൊപ്പം ലേബര്‍ സ്യൂട്ടിലുള്ള ദിയയുടെ പ്രസവ വിഡിയോ കണ്ടവര്‍ ഒരുപാടാണ്. ഇങ്ങനെയായിരിക്കണം ഒരു പെണ്‍കുട്ടി പ്രസവിക്കേണ്ടത് എന്നുതന്നെ മലയാളികളെക്കൊണ്ട് ദിയ പറയിച്ചു, ഇതാണ് ശരിക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സിങ് എന്നാണ് ദിയയുടെ ഡെലിവറി വ്ലോഗില്‍ നിറഞ്ഞ ഏറെയും കമന്റുകള്‍. അങ്ങനെ ദിയയുടെ എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ഒരു പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തന്റെയും ഭര്‍ത്താവ് അശ്വിന്റെയും മുഖം കണ്ട സന്തോഷം പങ്കിടുകയാണ് ദിയ കൃഷ്ണ. എം ലോഫ്റ്റ് എന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ പരസ്യചിത്രത്തിലാണ് അശ്വിന്റെയും ദിയയുടെയും വിവാഹമുഹൂര്‍ത്തത്തിന്റെ ചിത്രം പരസ്യമായി വന്നിരിക്കുന്നത്. ദിയ പങ്കുവച്ച വീഡിയോയില്‍ തങ്ങളുടെ മകന്‍ നിയോമിനെയും കൊണ്ട് ഇതിന്റെ മുന്നില്‍ വന്നു നില്‍ക്കുന്നയും കൈ ചൂണ്ടി ദിയ കാണിക്കുന്നതും കാണാം. ‘‘ഒരു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന വ്യത്യാസം... ട്രിവാന്‍ഡ്രം ലുലു മാളിന് നേരെ എതിർവശത്ത് ജോയൽ ജേക്കബ് മാത്യുവിന്റെ എം ലോഫ്റ്റ് ഞങ്ങൾക്ക് നൽകിയ മനോഹരമായ ചെറിയ സർപ്രൈസ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദിയ വീഡിയോയും ചിത്രവും പങ്കിട്ടിരിക്കുന്നത്. പതിവു പോലെ ദിയയുടെ പുതിയ പോസ്റ്റും ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Thursday 16 Oct 2025 05.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google