Wednesday, March 18, 2026 Last Updated 8 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 02.38 PM

‘മുംബൈയില്‍ കരണ്‍ ജോഹറിന്റെ വീട് എവിടെയാണ്...?’ കുഞ്ചാക്കോ ബോബന്‍; ‘ഊതിയതാണല്ലേ...’ എന്ന് പൃഥ്വിരാജ്; സൂപ്പര്‍ ലീഗിന്റെ പുതിയ പ്രൊമോ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/10/805961/Untitled-2.jpg
Prithviraj and Kunchakko Boban in Super League Kerala (Image Source: Instagram)

സൂപ്പര്‍ ലീഗ് കേരളയ്ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രൊഫഷണല്‍ വേദി നല്‍കുക, അവരെ മികച്ച രീതിയില്‍ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള ആരംഭിച്ചത്. ആദ്യത്തെ സീസണ്‍ നല്‍കിയ ആവേശവും സ്പരിറ്റുമാണ് രണ്ടാം സീസണിനായി ആരാധകര്‍ കാത്തിരിക്കാനുള്ള കാരണം.
ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി പുറത്തിറങ്ങിയ പുതിയ പ്രൊമോഷണല്‍ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ‘പാൻ ഇന്ത്യൻ’ താരങ്ങളെ പരാമർശിച്ച്‌ പൃഥ്വിരാജിനെ കളിയാക്കുന്ന കുഞ്ചാക്കോ ബോബന്റെ രംഗങ്ങള്‍ വീഡിയോയില്‍ കാണാം.
‘മുംബൈയില്‍ കരണ്‍ ജോഹറിന്റെ വീട് എവിടെയാണ്...?’ എന്ന് പൃഥ്വിരാജിനോട് ചോദിക്കുന്ന കുഞ്ചാക്കോ ബോബനെ വീഡിയോയില്‍ കാണാം. തുടർന്ന്, പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്ന കുഞ്ചാക്കോ ബോബൻ, അത് കിട്ടിയില്ലെങ്കില്‍ നടൻ പ്രഭാസിന്റെ ഇമെയില്‍ ഐഡി തന്നാല്‍ മതിയെന്നും പറയുന്നു. ഇതിന് മറുപടിയായി, ‘യൂത്ത് ഐക്കണ്‍ കുഞ്ചാക്കോ ബോബന്‍ സര്‍ അല്ലേ ഇത്?’ എന്നായി പൃഥ്വിരാജ്. ഒപ്പം തന്നെ ഊതിയതാണല്ലേ എന്നും പൃഥ്വിരാജ് ചോദിക്കുന്നു. പിന്നീടും ഇവര്‍ തമ്മില്‍ മത്സരത്തെ സംബന്ധിച്ചുള്ള ആവേശകരമായ സംസാരം നടക്കുന്നുണ്ട്. വളരെ രസകരമായ സംഭാഷണമാണ് ഇവര്‍ക്കിടയിലുള്ളത്. ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതും വളരെ നര്‍മ്മരസം കലര്‍ത്തിയാണ്. എന്തായാലും മലയാളത്തിന്റെ പ്രിയതാരങ്ങളുടെ പുതിയ പരസ്യം വൈറലായി മാറിയിരിക്കുകയാണ്.

മുമ്പ് ബേസില്‍ ജോസഫിനൊപ്പം പൃഥ്വിരാജ് പങ്കെടുത്ത ആദ്യ പ്രൊമോ വീഡിയോക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നിലവില്‍ കളിക്കുന്ന ആറ് ടീമുകളുടെ ഉടമകളില്‍ മലയാള സിനിമയിലെ പ്രമുഖരായ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും ഉള്‍പ്പെടുന്നു. നടൻ പൃഥ്വിരാജ് സുകുമാരൻ ഫോഴ്സ കൊച്ചി ടീമിന്റെ ഉടമയാണ്. സൂപ്പർ ലീഗ് കേരളയുടെ മറ്റൊരു പ്രധാന ടീമായ കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അംബാസഡർ ബേസില്‍ ജോസഫാണ്. തൃശൂർ മാജിക് എഫ്.സിയുടെ പ്രതിനിധിയായി കുഞ്ചാക്കോ ബോബനും, കണ്ണൂർ വാരിയേഴ്സിനായി ആസിഫ് അലിയുമാണുള്ളത്.
കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്.സി ആയിരുന്നു ചാമ്ബ്യൻമാർ. പുതിയ സീസണിന് മുന്നോടിയായുള്ള ഈ പ്രൊമോഷണല്‍ വീഡിയോകള്‍ ആരാധകരില്‍ വലിയ ആകാംഷ ഉളവാക്കിയിട്ടുണ്ട്. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഒക്ടോബർ 17 മുതലാണ് ആരംഭിക്കുന്നത്.

Ads by Google
Thursday 16 Oct 2025 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google